മാതൃക ടൗണ്‍ഷിപ് നിര്‍മാണ പ്രവൃത്തി തുടങ്ങി; പ്രവൃത്തിക്ക് 40 തൊഴിലാളികൾ
text_fieldsകല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിൽ മാതൃക ടൗണ്‍ഷിപ് നിര്‍മാണ പ്രവൃത്തികൾ
ആരംഭിച്ചപ്പോൾ
കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുൾ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ നിർമിക്കുന്ന വീടിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു.
ടൗൺഷിപ് നിർമാണം നവംബറിനകം പൂർത്തിയാക്കും. 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളായാണ് വീടുകള്‍ നിര്‍മിക്കുന്നത്. ശുചിമുറിയോടു ചേര്‍ന്നുള്ള പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ഉള്‍പ്പെടുന്നത്. പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമാണ് ടൗണ്‍ഷിപ്പിലെ വീടുകള്‍ രൂപകല്പന ചെയ്തത്. സർവേ പൂർത്തിയാക്കിയ പോയന്റുകൾ കിഫ്കോൺ അധികൃതർ പരിശോധിച്ചു. മൂന്ന് വീടുകളുടെ പ്ലോട്ടിങ് കഴിഞ്ഞു. നാല് ഖനന യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്ലോട്ടുകളായി തിരിക്കുന്നത്.
നിലവിൽ ഒരു വീടിന്റെ ഫൗണ്ടേഷൻ പണികൾ പൂർത്തിയായി. 40 തൊഴിലാളികളാണ് നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം കെട്ടിടം നിർമാണ പ്രവൃത്തികളും തുടങ്ങി. ടൗൺഷിപ്പിലേക്കുള്ള റോഡിനായി അനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും റോഡിനായുള്ള മാർക്കിങ് നടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

