ഗോത്ര ഊരുകളില്‍ മൊബൈല്‍ വാക്സിനേഷന് ക്യാമ്പ് തുടങ്ങി
text_fieldsകൽപറ്റ നഗരസഭയിലെ ഗോത്ര ഊരുകളിൽ നടന്ന മൊബൈല്‍ വാക്സിനേഷന് ക്യാമ്പ്
കല്പറ്റ: നഗരസഭയിലെ മുഴുവന്‍ ഗോത്ര വിഭാഗങ്ങളെയും കോവിഡ് പ്രതിരോധ വാക്സിന് കുത്തിവെക്കുന്നതിനായി മൊബൈല്‍ വാക്സിനേഷന് ക്യാമ്പിന് തുടക്കമായി.
18 വയസ്സിന് മുകളിലുള്ളവരെ സമ്പൂര്‍ണ കുത്തിവെപ്പ് നടത്തുകയാണ് ലക്ഷ്യമിടുന്നത്. മൈലാടി കോളനി, മരവയല്‍ കോളനി, കോവക്കുനി കോളനി, മാടക്കുന്നു കോളനി എന്നീ ഊരുകളില്‍നിന്നായി 130 പേര്‍ക്ക് വാക്സിനേഷന് നടത്തി.
നഗരസഭ ആരോഗ്യ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ക്യാമ്പ് നഗരസഭ ചെയര്മാന് കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.ബി. ബാബു അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്മാന് കെ. അജിത, സ്ഥിരം സമിതി ചെയര്മാന്മാരായ അഡ്വ. ടി.ജെ. ഐസക്, അഡ്വ. എ.പി. മുസ്തഫ, മുനിസിപ്പല്‍ നോഡല്‍ ഓഫിസര്‍ ജോമോന് എന്നിവർ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സത്യന്, മനോജ്, ജോസ്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് മേഴ്സി, എസ്.ടി പ്രമോട്ടര്‍ കെ. സുനില്‍കുമാര്‍ എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

