കൽപറ്റ നഗരസഭയിൽ മെഗാ ശുചീകരണം
text_fieldsകൽപറ്റ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ ക്ലീനിങ് ചെയര്മാന് അഡ്വ. ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: നഗരസഭയില്‍ നടപ്പിലാക്കുന്ന മഴക്കാല പൂർവ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തില്‍ മെഗാ ശുചീകരണം നടത്തി. കൈനാട്ടി ജങ്ഷന് മുതല്‍ ട്രാഫിക് ജങ്ഷന്‍വരെയുള്ള ഭാഗമാണ് ശുചീകരിച്ചത്. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു. നഗരസഭ ചെയര്മാന് അഡ്വ. ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്പേഴ്സൻ സരോജിനി ഓടമ്പത്ത്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ. എ.പി. മുസ്തഫ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കേയംതൊടി മുജീബ്, ആയിഷ പള്ളിയാല്‍, രാജാറാണി, സി.കെ. ശിവരാമന്, നഗരസഭ സെക്രട്ടറി അലി അഷ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നഗരസഭ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രതിനിധികള്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, നഗരസഭ കണ്ടിജന്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റ്, യൂത്ത് കെയര്‍ കൽപറ്റ, പുലര്‍കാലം ഫിറ്റ്നസ് സെന്റര്‍, വെള്ളാരംകുന്ന് പൗരസമിതി, പത്മപ്രഭ ഗ്രന്ഥാലയം തുടങ്ങിയവർ ഇതിന്റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

