മീഡിയവൺ ലിറ്റിൽ സ്കോളർ ജില്ല തല ക്വിസ് മത്സരം
text_fieldsമീഡിയവൺ ചാനൽ മലർവാടി -ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ
ജില്ല തല ക്വിസ് മത്സരം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: മീഡിയവൺ ചാനൽ മലർവാടി-ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ജില്ലതല ക്വിസ് മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 165 കുട്ടികൾ പങ്കെടുത്തു. സുൽത്താൻബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലർവാടി ടീൻ ഇന്ത്യ സംസ്ഥാന പ്രതിനിധി സുശീൽ ഹസൻ സ്വാഗതം പറഞ്ഞു. മീഡിയവൺ റീജനൽ ബ്യൂറോ ചീഫ് മുഹമ്മദ് അസ് ലം അധ്യക്ഷത വഹിച്ചു.
മലർവാടി ജില്ല രക്ഷാധികാരി ടി.പി. യൂനുസ്, ലിറ്റിൽ സ്കോളർ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സി. സലീം, എസ്.കെ.എം.ജെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സാവിയോ ഹോസ്റ്റിൻ, മലർവാടി ജില്ല കോഓഡിനേറ്റർ സിദ്ദീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
വിജയികൾക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല തലത്തിലേക്ക് എത്തിയ മുഴുവൻ വിദ്യാർഥികൾക്കും മീഡിയവൺ മെഡലും സർട്ടിഫിക്കറ്റും നൽകി. ലിറ്റിൽ സ്കോളർ വൈസ് ചെയർമാൻ മുസ്തഫ മാസ്റ്റർ നന്ദി പറഞ്ഞു.

