എം.ഡി.എം.എ: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
text_fieldsസോബിന്‍ കുര്യാക്കോസ്, മുഹമ്മദ് അസനുല്‍ ഷാദുലി, അബ്ദുല്‍ മുഹമ്മദ് ആഷിഖ്
കല്പറ്റ: ടൗണ്‍ ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് എം.ഡി.എം.എ വിൽപന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കല്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷര്‍ഫുദ്ദീനും സംഘവും പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിൽ 6.25 ഗ്രാം എം.ഡി.എംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.
പുത്തൂര്‍വയല്‍ സോബിന്‍ കുര്യാക്കോസ് (24), മുട്ടില്‍ പരിയാരം ചിലഞ്ഞിച്ചാല്‍ സ്വദേശി മുഹമ്മദ് അസനുല്‍ ഷാദുലി (23), കണിയാമ്പറ്റ സ്വദേശി അബ്ദുല്‍ മുഹമ്മദ് ആഷിഖ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) വി.എ. ഉമ്മര്‍, പ്രിവന്റിവ് ഓഫിസര്‍ കെ.എം. ലത്തീഫ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.സി. സജിത്ത്, കെ.കെ. വിഷ്ണു, കെ.വി. സൂര്യ എന്നിവര്‍ പങ്കെടുത്തു. സോബിന്‍ കുര്യാക്കോസ്, മുഹമ്മദ് അസനുല്‍ ഷാദുലി എന്നിവര്‍ ബാവലി എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് മുമ്പും സമാന കേസില്‍ പിടിയിലായിട്ടുണ്ട്. ലഹരി വിൽപന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു.
ലഹരി കടത്തിലെ മുഖ്യകണ്ണി പിടിയിൽ
വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവത്തിൽ ഇവർക്ക് കഞ്ചാവ് നൽകിയയാളെ പിടികൂടി. പൊഴുതന പേരുങ്കോട കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി(40)യെയാണ് ലഹരി വിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പൊലീസും ചേർന്ന് പിടികൂടിയത്. തമിഴ്നാട്ടിലെ ദേവാലയിൽ നിന്നാണ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്.
ജംഷീർ അലി
നിരന്തര കുറ്റവാളിയായ ജംഷീറിനെതിരെ വൈത്തിരി, മേപ്പാടി, ഷോളൂർമട്ടം, കൂനൂർ, കെണിച്ചിറ, കൽപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളിലും എക്സൈസിലും കൊലപാതകം, മോഷണം, പോക്സോ, ലഹരിക്കടത്ത്, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളുണ്ട്. തമിഴ്നാട് ഷോളർമറ്റം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊന്ന് കെട്ടിത്തൂക്കി കവർച്ച നടത്തിയ കേസിലും ഇയാൾ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്.
കൂടാതെ ഇയാളെ കാപ്പ നിയമ പ്രകാരം നാടു കടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രിയാണ് കാവുംമന്ദം സൊസൈറ്റിപടിയിലെ വീട്ടില്‍നിന്ന് 2.115 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം, മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍ സി. അക്ഷയ്, കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്സല്, പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര എന്നിവരാണ് അറസ്റ്റിലായത്. ജംഷീർ അലി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

