സ്ത്രീകള്‍ക്ക് വാട്സ്ആപ്പിലൂടെ അശ്ലീല വിഡിയോ അയച്ചയാള്‍ പിടിയില്‍
text_fieldsകല്പറ്റ: സംസ്ഥാനത്തെ വിവിധയിടങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം അശ്ലീല വിഡിയോ അയച്ചുനല്‍കിയ ആള് പിടിയില്‍.
തിരുവനന്തപുരം പൊന്മുടി സ്വദേശി ഷൈജുവാണ് (38) അറസ്റ്റിലായത്. വയനാട് സൈബര്‍ ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പര്‍ ശേഖരിച്ച് ഇൻറര്‍നെറ്റ് നമ്പര്‍ ഉപയോഗിച്ച് വിഡിയോ കാള്‍ ചെയ്യുകയും സ്വന്തം അശ്ലീല ദൃശ്യങ്ങള്‍ അയച്ചുനല്‍കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.
ജില്ലയില്‍ നിന്നുതന്നെ ഒട്ടനവധി പരാതികള്‍ ലഭിച്ചതിെൻറ അടിസ്ഥാനത്തില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു. വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജിജീഷിൻെറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സലാം, ഷുക്കൂര്‍, രഞ്ജിത്ത്, പ്രവീണ്‍ എന്നിവര്‍ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

