Top
Begin typing your search above and press return to search.
exit_to_app
exit_to_app
ksrtc
cancel

ക​ൽ​പ​റ്റ: ലോ​ക്​​ഡൗ​ൺ ഇ​ള​വു​ക​ളു​െ​ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ബു​ധ​നാ​ഴ്​​ച ജി​ല്ല​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച​ത്​ നാ​ല്​ കെ.​എ​സ്.​ആ​ർ.​ടി.​സി ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ. ഇ​തി​ൽ തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ്​ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രു​മാ​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്​.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ൽ​നി​ന്ന്​ ര​ണ്ടും ക​ൽ​പ​റ്റ, മാ​ന​ന്ത​വാ​ടി ഡി​​പ്പോ​ക​ളി​ൽ​നി​ന്ന്​ ഒ​ന്നു​വീ​ത​വും സ​ർ​വി​സു​ക​ൾ തു​ട​ങ്ങി​യ​ത് അ​ന്ത​ർ​ജി​ല്ല യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി. ക​ൽ​പ​റ്റ​യി​ൽ​നി​ന്ന്​ തൃ​ശൂ​രി​ലേ​ക്കും മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്കും സു​ൽ​ത്താ​ൻ ​ബ​ത്തേ​രി​യി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കും സൂ​പ്പ​ർ ഫാ​സ്​​റ്റ്​ ബ​സു​ക​ളാ​ണ്​ ഓ​ട്ടം തു​ട​ങ്ങി​യ​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്​-​തൃ​ശൂ​ർ-​എ​റ​ണാ​കു​ളം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ ഡീ​ല​ക്​​സ്​ ബ​സ്​ സ​ർ​വി​സും ബു​ധ​നാ​ഴ്​​ച തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഡീ​ല​ക്​​സ്​ ബ​സ്​ ബു​ധ​നാ​ഴ്​​ച സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ ഓ​ൺ​ലൈ​നി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളും ബു​ക്​ ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ക​ൽ​പ​റ്റ-​തൃ​ശൂ​ർ ബ​സി​ൽ 15 ആ​ളു​ക​ളാ​ണ്​ യാ​ത്ര​ചെ​യ്​​ത​ത്.

1000 രൂ​പ​യാ​ണ്​ ക​ല​ക്​​ഷ​ൻ ല​ഭി​ച്ച​ത്. മാ​ന​ന്ത​വാ​ടി-​കോ​ട്ട​യം ബ​സി​ൽ 62 പേ​ർ യാ​ത്ര​ചെ​യ്യു​ക​യും 8500ഓ​ളം രൂ​പ ക​ല​ക്​​ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്​​തു.നി​ല​വി​ൽ ആ​രം​ഭി​ച്ച സ​ർ​വി​സു​ക​ളോ​ടു​ള്ള യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ക​ര​ണ​വും ​സ​ർ​ക്കാ​റി​െൻറ കോ​വി​ഡ്​ പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ചാ​ണ്​ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​ർ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. തി​രി​ച്ച​റി​യ​ൽ​രേ​ഖ​യും സ​ത്യ​വാ​ങ്​​മൂ​ല​വും യാ​ത്ര​ക്കാ​ർ ഒ​പ്പം ക​രു​ത​ണം. 'എ​െൻറ കെ.​എ​സ്.​ആ​ർ.​ടി.​സി' മൊ​ബൈ​ൽ ആ​പ്, www.keralartc.com എ​ന്നി​വ​യി​ലൂ​ടെ ടി​ക്ക​റ്റ്​ റി​സ​ർ​വ്​ ചെ​യ്യാം. ​

ക​ർ​ശ​ന ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള ജൂ​ൺ 12, 13 തീ​യ​തി​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​വി​ല്ല. 13ന്​ ​ഉ​ച്ച​ക്കു​ശേ​ഷം സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കും.

Show Full Article
TAGS:ksrtc ksrtc service Wayanad 
News Summary - Long distance KSRTC: Four services from Wayanad
Next Story