Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightച​ട്ട​ലം​ഘ​നം...

ച​ട്ട​ലം​ഘ​നം പി​ടി​ക്കും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് സ്‌​ക്വാ​ഡ്

text_fields
bookmark_border
poster
cancel
camera_alt

അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും

അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്യു​ന്നു

ക​ൽ​പ​റ്റ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഫ്ലയി​ങ്-​സ്റ്റാ​റ്റി​ക് സ​ര്‍വെ​യ​ല​ന്‍സ്- ആ​ന്റി ഡി​ഫെ​യ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം ഊ​ര്‍ജ്ജി​ത​മാ​ക്കി. ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും നാ​ലു വീ​തം ഫ്ലയി​ങ് സ്‌​ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്കു​ള്ള​ത്. ക​ല്‍പ​റ്റ മ​ണ്ഡ​ല​ത്തി​ല്‍ ആ​റും മാ​ന​ന്ത​വാ​ടി, സു​ല്‍ത്താ​ന്‍ ബ​ത്തേ​രി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​തം സ്റ്റാ​റ്റി​ക് സ​ര്‍വെ​യ​ല​ന്‍സ് ടീ​മു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​ന്ന് വീ​തം ആ​ന്റി ഡി​ഫേ​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ര്‍വെ​യ​ല​ന്‍സ്-​വിഡി​യോ സ​ര്‍വെ​യ​ല​ന്‍സ്-​വി​ഡി​യോ വ്യൂ​യി​ങ് ടീ​മു​ക​ളാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. സ്‌​ക്വാ​ഡി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി അ​സി​സ്റ്റ​ന്റ് എ​ക്സ്പെ​ന്‍ഡി​ച്ച​ര്‍ ഒ​ബ്സ​ര്‍വ​ര്‍മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളു​ടെ പ്ര​ചാ​ര​ണ ചെ​ല​വ് നി​രീ​ക്ഷ​ണം, വോ​ട്ട​ര്‍മാ​ര്‍ക്ക് പ​ണം, മ​ദ്യം, ല​ഹ​രി പ​ദാ​ർഥ​ങ്ങ​ള്‍, മ​റ്റു സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ല്‍കി സ്വാ​ധീ​നി​ക്ക​ല്‍ എ​ന്നി​വ ക​ണ്ടെ​ത്തി ത​ട​യു​ക​യാ​ണ് സ്‌​ക്വാ​ഡു​ക​ളു​ടെ ചു​മ​ത​ല.

തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​ക്കു​ന്ന​തി​ന് രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍/ സ്ഥാ​നാ​ർഥി​ക​ള്‍ എ​ന്നി​വ​രു​ടെ പ്ര​ചാ​ര​ണ ചെ​ല​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും സ്‌​ക്വാ​ഡ് നി​രീ​ക്ഷി​ക്കും. വിഡി​യോ സ​ര്‍വെ​യ് ല​ന്‍സ് ടീ​മി​ന്റെ സ​ഹാ​യ​ത്തോ​ടെ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ ന​ട​ത്തി​യ റാ​ലി​ക​ള്‍, പൊ​തു​യോ​ഗ​ങ്ങ​ള്‍ മ​റ്റ് പ്ര​ധാ​ന ചെ​ല​വു​ക​ളു​ടെ വീ​ഡി​യോ​യും സം​ഘം നി​രീ​ക്ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok sabha elections 2024
News Summary - Lok sabha elections 2024
Next Story