മുഴുവൻ കാറ്ററിങ് സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാക്കണം
text_fieldsകൽപറ്റ: കാറ്ററിങ് മേഖലയിൽ അനധികൃത സ്ഥാപനങ്ങൾ പെരുകുകയാണെന്നും കുടുംബശ്രീയുടേതടക്കം മുഴുവന്‍ കാറ്ററിങ് സ്ഥാപനങ്ങള്‍ക്കും ഫുഡ് സേഫ്റ്റി ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് (എ.കെ.സി.എ) ജില്ല പ്രസിഡന്റ് സി.എന്‍. ചന്ദ്രന്, വൈസ് പ്രസിഡന്റ് സുജേഷ് ചന്ദ്രന്, സെക്രട്ടറി കെ.സി. ജയന്, ട്രഷറര്‍ വിജു വര്‍ഗീസ്, പി.വി. ജിനു, ജിസ്മോന് സൈമണ്‍, ജോബി ജോണ്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി സംസ്ഥാന കമ്മിറ്റി ജൂലൈ എട്ടിന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സ്ഥാപന ഉടമകളും തൊഴിലാളികളുമടക്കം ജില്ലയില്‍നിന്ന് നൂറോളംപേര്‍ പങ്കെടുക്കും. ജില്ല സമ്മേളനം ആഗസ്റ്റ് നാലിന് കൽപറ്റയില് ചേരും.
ആവശ്യമായ ലൈസന്‍സുകളോടെ ജില്ലയില്‍ 50ഓളം കാറ്ററിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃത കാറ്ററിങ് യൂനിറ്റുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികം വരും. ലൈസന്‍സുകളില്ലാതെ കാറ്ററിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അധികാരികള്‍ ഗൗരവത്തോടെ കാണണം.
സംസ്ഥാനത്ത് ഒരുവര്‍ഷം ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അംഗീകൃത കാറ്ററിങ് മേഖല പ്രതിസന്ധിയിലാണ്. അനധികൃത സ്ഥാപനങ്ങളുടെ ആധിക്യം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവര്‍ധന എന്നിവ പ്രതിസന്ധിക്ക് മുഖ്യ കാരണങ്ങളാണെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

