Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഉരുൾദുരന്തം;...

ഉരുൾദുരന്തം; മൊറട്ടോറിയം കാലാവധി ആറുമാസം കൂടി നീട്ടി

text_fields
bookmark_border
ഉരുൾദുരന്തം; മൊറട്ടോറിയം കാലാവധി ആറുമാസം കൂടി നീട്ടി
cancel
camera_alt

മുണ്ടകൈ

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ളി​ലെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി ആ​റു​മാ​സം കൂ​ടി സ​ർ​ക്കാ​ർ നീ​ട്ടി. നി​ല​വി​ലു​ള്ള മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി 2025 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. 2024 ജൂ​ലൈ 30നാ​യി​രു​ന്നു മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12 വാ​ർ​ഡു​ക​ളെ ഇ​ല്ലാ​താ​ക്കി​യ ഉ​രു​ൾ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഇ​വി​ടെ​യു​ള്ള​വ​രു​ടെ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ലെ ആ​കെ ക​ട​ബാ​ധ്യ​ത 35.30 കോ​ടി​യു​ടേ​താ​ണ്. 12 ബാ​ങ്കു​ക​ൾ ചേ​ർ​ന്ന് ന​ൽ​കി​യ 3,220 വാ​യ്പ​ക​ളി​ലാ​യാ​ണി​ത്.

എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വാ​യ്പ തി​രി​ച്ച​ട​വ് അ​സാ​ധ്യ​മാ​യി​രു​ന്നു. ബാ​ങ്കു​ക​ൾ ഇ​ത് എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് 2024 ഒ​ക്ടോ​ബ​ർ എ​ട്ടി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ദ്യ​മാ​യി വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത്. 1968​ലെ ​കേ​ര​ള റ​വ​ന്യൂ റി​ക്ക​വ​റി നി​യ​മ​ത്തി​ന്റെ 83 ബി ​പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത്. നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വാ​യ്പ​യി​ലു​ള്ള തു​ട​ർ ന​ട​പ​ടി​ക​ളെ​ല്ലാം ബാ​ങ്കു​ക​ൾ നി​ർ​ത്തി​വെ​ക്കു​ന്ന​താ​ണ് മോ​റ​ട്ടോ​റി​യം. ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള കാ​ലാ​വ​ധി 2025 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ആ​റു​മാ​സ​ത്തേ​ക്ക് കൂ​ടി മൊ​റ​ട്ടോ​റി​യം ദീ​ർ​ഘി​പ്പി​ച്ച് റ​വ​ന്യു വ​കു​പ്പ് സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​മാ​ണി​ക്യം പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് 2025 ഒ​ക്ടോ​ബ​ർ എ​ട്ടു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ക്കം ഇ​പ്പോ​ഴും പു​​രോ​ഗ​മി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​രു​ടെ ആ​കെ ബാ​ങ്ക് വാ​യ്പ 35.30 കോ​ടി​യു​ടേ​താ​ണെ​ങ്കി​ലും ഇ​തി​ന​കം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത് 18.75 കോ​ടി​യു​ടേ​ത് മാ​ത്ര​മാ​ണ്. ദു​ര​ന്ത​ത്തി​ൽ എ​ല്ലാം ത​ക​ർ​ന്നി​ട്ടും സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ​പെ​ടാ​ത്ത​വ​രു​ടെ 16.55 കോ​ടി​യു​ടെ ക​ടം ബാ​ക്കി​നി​ൽ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moratorium periodLandslide disasterMundakkaiWayanad
News Summary - Landslide disaster; Moratorium period extended for another six months
Next Story