ഉപജീവനത്തിന് പോലും മാർഗമില്ല, സഹായം തേടി വൃക്കരോഗി
text_fieldsജോസ്
കല്‍പറ്റ: ലോട്ടറി വിറ്റ് ഉപജീവനം തേടിയിരുന്നയാൾ രോഗം ബാധിച്ചതോടെ ജീവിക്കാൻ പാടുപെടുന്നു. വൃക്ക രോഗിയും നിര്‍ധനനുമായ സുല്‍ത്താന്‍ ബത്തേരി ചെമ്പുകൊല്ലി സി.എ. ജോസാണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ബത്തേരിയില്‍ ലോട്ടറി വിറ്റാണ് ജോസ് ജീവിക്കുന്നത്. രണ്ട് സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് കഴിയുന്നത്.
പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നതിനായി ഈ വീടും സ്ഥലവും പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ ബാങ്കില്‍നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും കാരണം കൃഷി നശിച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ വീടും സ്ഥലവും ജപ്തി ഭീഷണിയിലാണ്. മറ്റുള്ളവരുടെ സഹായത്തോടെയാണു മരുന്ന് വാങ്ങുന്നത്. കാലില്‍ നീരുവരുന്നതിനാല്‍ ഏറെനേരം നടന്ന് ലോട്ടറി ടിക്കറ്റ് വില്‍ക്കാനും കഴിയാത്ത അവസ്ഥയാണ്.
പാലക്കാട് കുടുംബ വേരുകളുള്ള ജോസ് പതിറ്റാണ്ടുകളായി വയനാട്ടിലാണ്. ആറ് വര്‍ഷം മുമ്പ് ഭാര്യ മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടു. ജോസിനെ സഹായിക്കാനായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ബാങ്ക് ഓഫ് ബറോഡ ബത്തേരി ശാഖയില്‍ ജോയന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 69000100007938. (IFSC: BARB0VJSUBA). കമ്മിറ്റി ഭാരവാഹികള്‍: 6238466730 (നിജില്‍), 9605455110(രാജേഷ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

