തട്ടിക്കൊണ്ടുപോയി കവര്‍ച്ച: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
text_fieldsപ്രണു ബാബു, ശരത്ത്
അന്തോളി
കല്പറ്റ: കൽപറ്റ ടൗണില്‍നിന്നും കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. കണ്ണൂര്‍ പിണറായി പുത്തന്‍കണ്ടം പ്രണു ബാബു എന്ന കുട്ടു(36), ശ്രീനിലയം ശരത്ത് അന്തോളി (34) എന്നിവരെയാണ് ഗുരുവായൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ പുത്തന്‍കണ്ടം സ്വദേശികളായ ദേവദാസ്, നിതിന്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
അറസ്റ്റിലായ പ്രണു ബാബുവും ശരത് അന്തോളിയും കൊലപാതകം അടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കല്പറ്റ എസ്.ഐ. ബിജു ആന്റണി, തലപ്പുഴ എ.എസ്.ഐ ബിജു വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് ഗുരുവായൂര്‍ പൊലീസിന്റെ സഹകരണത്തോടെ പ്രതികളെ കസ്റ്റയിലെടുത്തത്.