Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ...

വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​നു​ള്ള മ​റു​പ​ടി -വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി

text_fields
bookmark_border
വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​നു​ള്ള മ​റു​പ​ടി -വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി
cancel
camera_alt

ക​ൽ​പ​റ്റ​യി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ന​ട​ത്തി​യ പ്ര​ക​ട​നം

ക​ൽ​പ​റ്റ: സി.​പി.​എ​മ്മി​ന്റെ​യും ബി.​ജെ.​പി​യു​ടെ​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​ന് മ​തേ​ത​ര കേ​ര​ളം ന​ൽ​കി​യ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി വി​ല​യി​രു​ത്തി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ന​ട​ത്തി​യ രാ​ഷ്ട്രീ​യ ആ​ഹ്വാ​ന​ത്തെ വോ​ട്ട​ർ​മാ​ർ ഏ​റ്റെ​ടു​ത്തു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി കേ​ര​ളം ഭ​രി​ക്കു​ന്ന ഇ​ട​ത് സ​ർ​ക്കാ​ർ തു​ട​രു​ന്ന ആ​ർ.​എ​സ്.​എ​സ് ദാ​സ്യ​ത്തെ​യും ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളെ​യും കേ​ര​ളീ​യ സ​മൂ​ഹം തോ​ൽ​പി​ച്ചു.

വോ​ട്ട​ർ​മാ​ർ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ക​ൽ​പ​റ്റ​യി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ പി.​എ​ച്ച്, ക​ൽ​പ​റ്റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി. ​അ​ബ്ദു​റ​ഹി​മാ​ൻ, പി.​കെ. മു​ഹ​മ്മ​ദ്, വി.​വി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഹി​ശാം പു​ലി​ക്കോ​ട​ൻ എ​ന്നി​വ​രും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം അ​മ്പ​ല​വ​യ​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി, മു​ഹ​മ്മ​ദ് ക​ല്ലൂ​ർ, മു​ബീ​ന പു​ൽ​പ​ള്ളി, അ​ലി യു.​എ​സ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KalpettaWayanadAssembly Elections 2026
News Summary - Welfare Party's response to class-based polarisation politics
Next Story