Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightക​ൽ​പ​റ്റ​യി​ൽ ആ​ര്​?

ക​ൽ​പ​റ്റ​യി​ൽ ആ​ര്​?

text_fields
bookmark_border
ക​ൽ​പ​റ്റ​യി​ൽ ആ​ര്​?
cancel

ക​ൽ​പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടും ക​ൽ​പ​റ്റ​യി​ൽ സ്ഥാ​നാ​ർ​ഥി ചി​ത്രം അ​വ്യ​ക്തം. യു.​ഡി.​എ​ഫി​ൽ ടി.​സി​ദ്ദീ​ഖ് വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് ഏ​റെ​ക്കു​റേ ഉ​റ​പ്പാ​ണെ​ങ്കി​ലും എ​ൽ.​ഡി.​എ​ഫി​ന്റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രേ​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. എ​ൽ.​ഡി.​എ​ഫി​ൽ ആ​ർ.​ജെ.​ഡി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ് ക​ൽ​പ​റ്റ സീ​റ്റ്. സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ നി​ര​വ​ധി​പേ​ർ രം​ഗ​ത്തു​ണ്ടെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​നം ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ബി.​ജെ.​പി സ്ഥാ​നാ​ർ​ത്ഥി​യു​ടെ കാ​ര്യ​ത്തി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ജി​ല്ല​യി​ലെ മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ത്ത​വ​ണ തീ​പാ​റും പോ​രാ​ട്ടം ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷു​ന്ന​ത്. ക​ൽ​പ​റ്റ​യി​ൽ സി​ദ്ധീ​ഖി​നോ​ട് ഏ​റ്റു​മു​ട്ടാ​ൻ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ എ​ൽ.​ഡി.​എ​ഫ് രം​ഗ​ത്തി​റ​ക്കി​യാ​ൽ മ​ത്സ​രം ക​ന​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ത​ന്നെ ര​ഹ​സ്യ​മാ​യി സ​മ്മ​തി​ക്കു​ന്നു​ണ്ട്. ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ലെ ക​ൽ​പ​റ്റ മു​ൻ​സി​പാ​ലി​റ്റി​യി​ൽ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തും മൂ​പ്പൈ​നാ​ട് എ​ൽ.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​തും കോ​ൺ​ഗ്ര​സ് ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വ​ലോ​ക​നം ചെ​യ്യു​മ്പോ​ൾ ക​ൽ​പ​റ്റ യു.​ഡി.​എ​ഫി​ന് ഈ​സി വാ​ക്കോ​വ​റാ​ണെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ന​ക​ത്ത് നി​ല​നി​ൽ​ക്കു​ന്ന ഗ്രൂ​പ്പു​പോ​ര് ഉ​ൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മോ എ​ന്ന ഭീ​തി​യും മു​ന്ന​ണി​ക്കു​ണ്ട്. നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​ധി​യി​ല്‍ ആ​കെ​യു​ള്ള 173 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡു​ക​ളി​ല്‍ സ്വ​ത​ന്ത്ര​ര​ട​ക്കം 107 സ്ഥ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫി​നാ​ണ് ജ​യം. എ​ല്‍.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​ര​ട​ക്കം 61 ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്. എ​ന്‍.​ഡി.​എ മൂ​ന്ന് വാ​ര്‍ഡു​ക​ളി​ല്‍ ഒ​തു​ങ്ങി. എ​ന്നാ​ൽ, യു.​ഡി.​എ​ഫ് ഭ​രി​ച്ചി​രു​ന്ന ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ​യി​ല്‍ 17 വാ​ര്‍ഡു​ക​ളും എ​ല്‍.​ഡി.​എ​ഫ് വി​ജ​യി​ച്ച​പ്പോ​ള്‍ 11 ഇ​ട​ത്ത് യു.​ഡി.​എ​ഫ് ഒ​തു​ങ്ങി. ര​ണ്ടി​ട​ത്ത് എ​ന്‍.​ഡി.​എ​യും വി​ജ​യി​ച്ചു.

ക​ല്‍പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​മു​ണ്ട്. ആ​കെ​യു​ള്ള 16 ഡി​വി​ഷ​നു​ക​ളി​ല്‍ ര​ണ്ടി​ട​ത്ത് മാ​ത്ര​മാ​ണ് എ​ല്‍.​ഡി.​എ​ഫ് വി​ജ​യി​ച്ച​ത്. 14 ഡി​വി​ഷ​നു​ക​ളി​ലും യു.​ഡി.​എ​ഫ് ആ​ണ്. ക​ല്‍പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​ധി​യി​ലെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ല്‍ ഒ​ന്നി​ല്‍ പോ​ലും എ​ല്‍.​ഡി.​എ​ഫി​ന് വി​ജി​യി​ക്കാ​നാ​യി​ല്ല. ഇ​തൊ​ക്കെ യു.​ഡി.​എ​ഫി​ന് വ​ലി​യ ആ​ത്മ വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ങ്കി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​ന്റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​കു​മോ​യെ​ന്ന​താ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 5,470 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ​യാ​യ​ത്.

ഐ​.സി​ക്കെ​തി​രെ വി​ജ​യ​ന്റെ കു​ടും​ബം:

ആ​ത്മ​ഹ​ത്യ​ചെ​യ്ത മു​ൻ ഡി.​സി.​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്റെ കു​ടും​ബം ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ​തി​രെ രം​ഗ​ത്ത്. വി​ജ​യ​ന്റെ ആ​ത്മ​ഹ​ത്യ കു​റു​പ്പി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ​തി​രെ പ​രാ​മ​ർ​ശ​മു​ണ്ട്. കു​റ്റാ​രോ​പി​ത​രെ തി​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തു​മെ​ന്ന പ്രി​യ​ങ്ക ഗാ​ന്ധി കൊ​ടു​ത്ത ഉ​റ​പ്പ് പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് വി​ജ​യ​ന്റെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വാ​ഗ്വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

എ​ൻ.​എം വി​ജ​യ​ന്റെ ആ​ത്മ​ഹ​ത്യ ഐ.​സി​ക്കെ​തി​രെ ഇ​ട​ത് സൈ​ബ​ർ പോ​രാ​ളി​ക​ൾ ആ​യു​ധ​മാ​ക്കു​മ്പോ​ൾ ബ്ര​ഹ്മ​ഗി​രി​യി​ലൂ​ടെ തി​രി​ച്ച​ടി​ക്കാ​നാ​ണ് യു.​ഡി.​എ​ഫ് അ​ണി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ലെ എ​ൻ.​എം. വി​ജ​യ​ന്റെ വാ​യ്പ ബാ​ധ്യ​ത​ക​ൾ കെ.​പി.​സി.​സി അ​ട​ച്ചു​തീ​ർ​ത്തി​രു​ന്നു. അ​തോ​ടെ, ഐ.​സി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രെ​യു​ള്ള വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നാ​ണ് നേ​തൃ​ത്വം ക​രു​തി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം, തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത അ​വ​സ​ര​ത്തി​ൽ വി​ജ​യ​ന്റെ കു​ടും​ബം രം​ഗ​ത്തു​വ​ന്ന​ത് യു.​ഡി.​എ​ഫ് നേ​തൃ​ത്വം പ്ര​തീ​ക്ഷി​ക്കാ​ത്ത​താ​ണ്. അ​തി​നാ​ൽ, അ​വ​സാ​ന നി​മി​ഷം ഐ.​സി​യെ മാ​റ്റി പു​തി​യ ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​ൻ യു.​ഡി.​എ​ഫ് ത​യാ​റാ​കു​മോ എ​ന്ന​ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam NewsWayanad NewsKerala Assembly Election 2026
News Summary - kerala assembly election 2026
Next Story