Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightക​ർ​ണാ​ട​ക...

ക​ർ​ണാ​ട​ക ചോ​ള​ത്ത​ണ്ട് നി​യ​ന്ത്ര​ണം; ബ​ദ​ല്‍ പ​രി​ഹാ​രം കാ​ണ​ണം

text_fields
bookmark_border
ക​ർ​ണാ​ട​ക ചോ​ള​ത്ത​ണ്ട് നി​യ​ന്ത്ര​ണം; ബ​ദ​ല്‍ പ​രി​ഹാ​രം കാ​ണ​ണം
cancel
camera_alt

ആ​സൂ​ത്ര​ണ​ഭ​വ​ന്‍ എ.​പി.​ജെ ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗം

ക​ൽ​പ​റ്റ: ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ചോ​ള​ത്ത​ണ്ട് നി​യ​ന്ത്ര​ണം ജി​ല്ല​യി​ലെ ക്ഷീ​ര​കാ​ര്‍ഷി​ക മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് ബ​ദ​ല്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ജി​ല്ല വി​ക​സ​ന സ​മി​തി​യോ​ഗം. ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ ജി​ല്ല വി​ക​സ​ന സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു. ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം ച​ര്‍ച്ച ചെ​യ്‌​തെ​ങ്കി​ലും ക​ര്‍ണാ​ട​ക​യി​ലു​ണ്ടാ​യ ക​ടു​ത്ത വ​ര​ള്‍ച്ച അ​വി​ടത്തെ ക​ന്നു​കാ​ലി ക​ര്‍ഷ​ക​രെ ബാ​ധി​ച്ചു​വെ​ന്നും ചോ​ള​ത്ത​ണ്ട് പോ​ലു​ള​ള ക​ന്നു​കാ​ലിത്തീറ്റ അ​തി​ര്‍ത്തി ക​ട​ത്തി കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം അ​തി​നാ​ലാ​ണെ​ന്നു​മാ​ണ് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​തെ​ന്ന് അ​ഡ്വ. ടി. സി​ദ്ദീ​ഖ് എം.​എ​ല്‍.​എ വി​ക​സ​ന സ​മി​തി യോ​ഗ​ത്തെ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ ഒ​ട്ടേ​റെ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ചോ​ള​ത്ത​ണ്ടു​ക​ളും തീ​റ്റ​പ്പു​ല്ലു​ക​ളെ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തൊ​രു ദീ​ര്‍ഘ​കാ​ല ആ​ശ്ര​യ​മാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ല. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ജി​ല്ല​യി​ല്‍ കാ​ലി​ത്തീ​റ്റ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ക​യെ​ന്ന​തും അ​നി​വാ​ര്യ​മാ​ണ്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​വ​കു​പ്പ്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ​യെ​ല്ലാം കൈ​കോ​ര്‍ത്ത് കാ​ലി​ത്തീ​റ്റ ഉ​ൽപാ​ദ​ന മാ​ര്‍ഗ​ങ്ങ​ള്‍ ആ​ലോ​ചി​ക്ക​ണ​മെ​ന്നും ടി. ​സി​ദ്ദീ​ഖ് പ​റ​ഞ്ഞു. ജി​ല്ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​മാ​യി ഇ​ക്കാ​ര്യ​ങ്ങ​ള്‍ സ​ര്‍ക്കാ​റി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി എം.​പിയു​ടെ പ്ര​തി​നി​ധി കെ.​എ​ല്‍. പൗ​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് നി​ര്‍മാ​ണ​ത്തി​ലെ അ​പാ​ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം

ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ വി​വി​ധ റോ​ഡ് നി​ര്‍മാ​ണ​ങ്ങ​ളി​ലെ അ​പാ​ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജി​ല്ല വി​ക​സ​ന സ​മി​തി​യോ​ഗ​ത്തി​ല്‍ നി​ര്‍ദേ​ശം. കാ​രാ​പ്പു​ഴ- വാ​ഴ​വ​റ്റ റോ​ഡ് നി​ര്‍മാ​ണ​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും റോ​ഡ് എ​ത്ര​യും​പെ​ട്ട​ന്ന് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍മാ​ണ പു​രോ​ഗ​തി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു.

പ​ടി​ഞ്ഞാ​റ​ത്ത​റ- പൂ​ഴി​ത്തോ​ട് ചു​ര​മി​ല്ല ബ​ദ​ല്‍പാ​ത വ​നം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് പ്ര​വ​ര്‍ത്ത​ന പു​രോ​ഗ​തി ആ​രാ​ഞ്ഞു. ക​ല്‍പ​റ്റ- വാ​രാ​മ്പ​റ്റ റോ​ഡു പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ മു​ജീ​ബ് കേ​യം​തൊ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ ചു​ങ്കം ക​വ​ല​യി​ല്‍ ക​ട​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തെ​ല്ലാം പ​രി​ഹ​രി​ക്ക​ണം. റോ​ഡ് നി​ര്‍മാ​ണം പു​ന​രാ​രം​ഭി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വെ​ള്ള​മു​ണ്ട- തോ​ട്ടോ​ളി​പ്പ​ടി റോ​ഡ് നി​ര്‍മാ​ണം അ​നി​ശ്ചി​ത​ത്തി​ലാ​ണെ​ന്നും പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍ന്നു.

ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ ന​ട​പ​ടി തു​ട​ങ്ങി​യവ നാ​ട്ടു​കാ​രു​ടെ എ​തി​ര്‍പ്പി​നെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ച​ര്‍ച്ച ചെ​യ്യാ​നും പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് നി​ര്‍ദേ​ശം ന​ല്‍കി. വ​യ​നാ​ട് ചു​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​രം കാ​ണ​ണം. ജി​ല്ല​യി​ല്‍ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്ന റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നി​ർമാ​ണ പു​രോ​ഗ​തി അ​റി​യി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ നി​ര്‍ദേ​ശം ഉ​യ​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka corn stalk control
News Summary - Karnataka corn stalk control
Next Story