Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഇ​നി​യി​ല്ല,...

ഇ​നി​യി​ല്ല, ഓ​ണ​മു​ണ്ണാ​ൻ അ​മ്മ​യും അ​മ്മ​മ്മ​യും...

text_fields
bookmark_border
ഇ​നി​യി​ല്ല, ഓ​ണ​മു​ണ്ണാ​ൻ അ​മ്മ​യും അ​മ്മ​മ്മ​യും...
cancel
camera_alt

ക​ണ്ണോ​ത്തു​മ​ല ജീ​പ്പ് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ചി​ത്ര​യു​ടെ

മ​ക്ക​ളാ​യ അ​മ​ൽ, രാ​ഹു​ൽ

ക​ൽ​പ​റ്റ: ഈ ​ഓ​ണ​ത്തി​ന് വീ​ടു നി​റ​യെ ആ​ളു​ക​ളു​ണ്ട്. പ​തി​വി​ലും കൂ​ടു​ത​ൽ പേ​ർ ഇ​ത്ത​വ​ണ വീ​ട്ടി​ലെ​ത്തി​യ​തി​ന്റെ ​പൊ​രു​ളൊ​ന്നു​മ​റി​യി​ല്ലെ​ങ്കി​ലും രാ​ഹു​ലും അ​മ​ലും ആ ​ആ​ൾ​ക്കൂ​ട്ട​ത്തി​ൽ പ​ര​തും, ത​ങ്ങ​ൾ​ക്ക് ​പ്രി​യ​പ്പെ​ട്ട​വ​രു​ടെ മു​ഖം. പ​തു​ക്കെ അ​വ​ർ തി​രി​ച്ച​റി​യു​ക​യാ​ണ്, മ​ടി​യി​ലി​രു​ത്തി കൊ​ഞ്ചി​ക്കാ​നും ചോ​റു വാ​രി​ന​ൽ​കാ​നും അ​വ​ർ​ക്കി​നി അ​മ്മ​യും അ​മ്മ​മ്മ​യു​മി​ല്ലെ​ന്ന സ​ത്യം.

ക​ണ്ണോ​ത്തു​മ​ല ജീ​പ്പ് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ മ​ക്കി​മ​ല ആ​റാം ന​മ്പ​ർ കോ​ള​നി​യി​ലെ ചി​ത്ര​യു​ടെ മ​ക്ക​ളാ​ണ് രാ​ഹു​ലും അ​മ​ലും. ത​ങ്ങ​ൾ​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട അ​മ്മ​യും അ​മ്മ​മ്മ ശാ​ന്ത​യും ഇ​നി തി​രി​ച്ചു​വ​രി​ല്ലെ​ന്ന് ഈ ​കു​രു​ന്നു​ക​ൾ​ക്ക​റി​യാം. അ​തു​കൊ​ണ്ടാ​ക​ണം, ദു​ര​ന്ത​ത്തി​നു​ശേ​ഷം ഇ​ന്നു​വ​രെ അ​മ്മ​യെ​വി​ടെ​യെ​ന്ന് അ​വ​ർ ആ​രോ​ടും ചോ​ദി​ച്ചി​ട്ടി​ല്ല. പ​ക​രം ഒ​റ്റ​മു​റി വീ​ടി​ന്റെ നി​ല​ത്ത് നി​ശ്ശ​ബ്ദ​രാ​യി കു​ത്തി​യി​രു​ന്ന് ക​ണ്ണു​നീ​ർ വാ​ർ​ക്കും. മി​ക്ക സ​മ​യ​ത്തും ആ ​വീ​ടി​ന്റെ മൂ​ല​യി​ൽ നി​ശ്ശ​ബ്ദ​രാ​ണ​വ​ർ. വ​യ​നാ​ട് ത​ല​പ്പു​ഴ ക​ണ്ണോ​ത്തു​മ​ല​യി​ൽ ജീ​പ്പ് കൊ​ക്ക​യി​ൽ മ​റി​ഞ്ഞ് പൊ​ലി​ഞ്ഞ​ത് ഒ​മ്പ​ത് അ​മ്മ​മാ​രു​ടെ ജീ​വ​നാ​ണ്. ഇ​തി​ൽ ചി​ത്ര​യൊ​ഴി​കെ മ​റ്റെ​ല്ലാ​വ​ർ​ക്കും അ​മ്പ​തി​നും അ​തി​ന് മു​ക​ളി​ലു​മാ​ണ് പ്രാ​യം. പ​ല​ർ​ക്കും പേ​ര​ക്കു​ട്ടി​ക​ളു​മാ​യി. എ​ന്നാ​ൽ, 33കാ​രി​യാ​യ ചി​ത്ര​ക്ക് മാ​ത്ര​മാ​ണ് പ​റ​ക്ക​മു​റ്റാ​ത്ത കു​ട്ടി​ക​ളു​ള്ള​ത്. ത​ല​പ്പു​ഴ സ്കൂ​ളി​ൽ അ​ഞ്ചി​ലും ആ​റി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ കാ​ണു​മ്പോ​ൾ ഉ​ള്ളി​ൽ വി​ലാ​പ​മു​യ​രും.

പു​തി​യ വീ​ട് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കു​ടും​ബം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ന്ന വീ​ട് പൊ​ളി​ച്ചു​മാ​റ്റി. പ​ക​രം താ​ൽ​ക്കാ​ലി​ക​മാ​യി കെ​ട്ടി​യ ഷെ​ഡി​ലാ​ണ് താ​മ​സം. ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ൽ​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണ് ശാ​ന്ത​യു​ടെ ഭ​ർ​ത്താ​വ് പ​ത്മ​നാ​ഭ​ൻ. ശാ​ന്ത​യും പ​ത്മ​നാ​ഭ​നും വീ​ടെ​ന്ന സ്വ​പ്ന​വു​മാ​യി ക​യ​റി​യി​റ​ങ്ങാ​ത്ത ഓ​ഫി​സു​ക​ളി​ല്ല. സാ​​​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ കൈ​യൊ​ഴി​ഞ്ഞ​തോ​ടെ വീ​ടു​നി​ർ​മാ​ണം നീ​ണ്ടു. ഇ​വ​രു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ഏ​ക​മ​ക​ളാ​ണ് ചി​ത്ര. മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ​യാ​ണ് ചി​ത്ര​യും ഭ​ർ​ത്താ​വ് കാ​ർ​ത്തി​കേ​യ​നും മ​ക്ക​ളും താ​മ​സി​ക്കു​ന്ന​ത്. ചി​ത്ര​യു​ടെ അ​നു​ജ​ൻ ശി​വ​നും പ​ത്മ​നാ​ഭ​ന്റെ അ​മ്മ​യും ഇ​വ​ർ​ക്കൊ​പ്പ​മാ​ണ്. പ​ത്മ​നാ​ഭ​ന്റെ മൂ​ത്ത​മ​ക​ൻ ര​വി​ച​ന്ദ്ര​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​റു​ക​ര​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannothumala jeep disaster
News Summary - Kannothumala jeep disaster
Next Story