Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_right'ഒരു വട്ടംകൂടി'...

'ഒരു വട്ടംകൂടി' അവരെത്തി, ഓർമകളിലേക്ക്​ പുതിയൊരു അധ്യായമെഴുതി

text_fields
bookmark_border
skmj kalpetta reunion
cancel
camera_alt

ക​ൽ​പ​റ്റ എ​സ്.​കെ.​എം.​ജെ ഹൈ​സ്കൂ​ൾ 1979 എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ചി‍െൻറ ഒ​ത്തു​ചേ​ര​ൽ എം.​വി. ശ്രേ​യാം​സ് കു​മാ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ൽ​പ​റ്റ: 42 വ​ർ​ഷം മു​മ്പ്​ പ​ടി​യി​റ​ങ്ങി​പ്പോ​യ തി​രു​മു​റ്റ​ത്തേ​ക്ക്​ എ​ല്ലാ തി​ര​ക്കു​ക​ളി​ൽ​നി​ന്നു​മ​ക​ന്ന്​ അ​വ​ർ 'ഒ​രു വ​ട്ടം​കൂ​ടി'​യെ​ത്തി. രാ​വി​ലെ ബെ​ല്ല​ടി​ച്ച്​ സ്​​കൂ​ൾ അ​സം​ബ്ലി തു​ട​ങ്ങി​യ​തും ഓ​ർ​മ​ക​ളി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കി‍െൻറ പാ​ഠ​ങ്ങ​ൾ ഒ​​ന്നൊ​ന്നാ​യി മു​ന്നി​ൽ ഇ​ത​ൾ​വി​രി​ഞ്ഞു. പി​ന്നെ, ആ ​ഓ​ർ​മ​ക​ളി​ൽ മേ​ഞ്ഞ്​, ക​ളി​ചി​രി​ക​ളി​ൽ നി​റ​ഞ്ഞ്​ പ​ഴ​യ 10ാം ക്ലാ​സു​കാ​രാ​യി.

കാ​ർ​ക്ക​ശ്യ​മി​ല്ലാ​ത്ത വാ​ത്സ​ല്യ​ത്തി‍െൻറ നി​റ​സ്​​നേ​ഹ​വു​മാ​യി പ​ഴ​യ അ​ധ്യാ​പ​ക​രും ഗൃ​ഹാ​തു​ര​ത്വ​ത്തി‍െൻറ വ​ഴി​ക​ളി​ലേ​ക്ക്​ ന​ട​ന്നെ​ത്തി​യ​തോ​ടെ ഓ​ർ​മ​ക​ൾ​ക്ക്​ അ​ത്ര​മേ​ൽ മ​ധു​ര​മു​ണ്ടാ​യി​രു​ന്നു. അ​ന്ന്​ ഹെ​ഡ്മാ​സ്​​റ്റ​ർ ആ​യി​രു​ന്ന പി. ​നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ മാ​സ്​​റ്റ​റു​ടെ ആ​ശം​സ സ​ന്ദേ​ശം പ്ര​ക്ഷേ​പ​ണം ചെ​യ്ത്​​ തു​ട​ങ്ങി​യ ച​ട​ങ്ങ്, മ​ന​സ്സ​ടു​പ്പം​കൊ​ണ്ടും പു​തു​മ​ക​ൾ​കൊ​ണ്ടും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം ഓ​ർ​മ​ക​ളി​ലേ​ക്ക്​ പു​തി​യൊ​രു അ​ധ്യാ​യം കൂ​ടി എ​ഴു​തി​ച്ചേ​ർ​ത്തു.

ക​ൽ​പ​റ്റ എ​സ്.​കെ.​എം.​ജെ ഹൈ​സ്കൂ​ളി​ൽ​നി​ന്ന് 1979ൽ ​പ​ഠി​ച്ചി​റ​ങ്ങി​യ 10ാംത​രം ബാ​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ 'ഒ​രു​വ​ട്ടം​കൂ​ടി' എ​ന്ന പേ​രി​ൽ സ്കൂ​ളി​ൽ വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്ന​തി​ന്​ പ്ര​ത്യേ​ക​ത​ക​ൾ ഏ​റെ​യു​ണ്ടാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​‍െൻറ വി​വി​ധ തു​റ​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച്​ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ജീ​വി​ക്കു​ന്ന 112 പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ 42 വ​ർ​ഷ​ത്തി​നു ശേ​ഷം സ്നേ​ഹം പു​തു​ക്കാ​നെ​ത്തി​യ​ത്. റി​ട്ട​യ​ർ​മെൻറ്​​ കാ​ല​ത്തും പ​ഴ​യ സ്കൂ​ൾ ഓ​ർ​മ​ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ച 'വി​ദ്യാ​ർ​ഥി​ക്കൂ​ട്ടം' രാ​വി​ലെ സ്കൂ​ൾ അ​സം​ബ്ലി മു​ത​ൽ വൈ​കീ​ട്ട​ത്തെ ദേ​ശീ​യ​ഗാ​നം വ​രെ സ്കൂ​ളി​ൽ പു​ന​ർ​സൃ​ഷ്​​ടി​ച്ചു. 1979ലെ 16 ​അ​ധ്യാ​പ​ക​രും ര​ണ്ട് അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ മ​റ​ന്നും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി. ഇ​വ​രെ 'ഗു​രു​ദ​ക്ഷി​ണ' എ​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ​ഴ​യ ഗ്രൂ​പ് ഫോ​ട്ടോ​യി​ൽ ത​ങ്ങ​ളെ തി​ര​യു​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ

തി​രു​മു​റ്റ​ത്തൊ​രു ​കോ​ണി​ൽ ബ്ലാ​ക്​​ബോ​ർ​ഡി​ൽ പ​തി​ച്ച വ​ലി​യ ക​റു​പ്പും വെ​ളു​പ്പും ചി​ത്ര​ത്തി​നു മു​ന്നി​ലും ആ​​ളേ​റെ​യു​ണ്ടാ​യി​രു​ന്നു. 'ഞാ​നാ​രാ?'​എ​ന്ന പേ​രി​ൽ വ​ലു​താ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ച പ​ഴ​യ ഗ്രൂ​പ് ഫോ​ട്ടോ​യി​ൽ ആ​ളു​ക​ൾ ത​ങ്ങ​ളെ തി​ര​യു​ന്ന​ത്​ കൗ​തു​ക​മേ​റി​യ കാ​ഴ്ച​യാ​യി.

എം.​വി. ശ്രേ​യാം​സ് കു​മാ​ർ എം.​പി ഒ​ത്തു​ചേ​ര​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ. ​കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ക്കാ​ല​ത്തി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും വി​യോ​ഗ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. ക​ൺ​വീ​ന​ർ ഇ.​കെ. ബി​ജു​ജ​ൻ സ്വാ​ഗ​ത​വും യു.​എ. അ​ഷ​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

വി​ദേ​ശ​ത്തു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ, ഒ​ത്തു​ചേ​ര​ലി​ന് എ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി പ​രി​പാ​ടി​ക​ൾ മു​ഴു​നീ​ളം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തു. ബാ​ച്ചി‍െൻറ വ​ക​യാ​യി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ർ​മി​ച്ച ഷ​ട്ട്​​ൽ കോ​ർ​ട്ട് ശ്രേ​യാം​സ് കു​മാ​ർ എം.​പി സ്കൂ​ൾ ഹെ​ഡ്മാ​സ്​​റ്റ​ർ എം.​കെ. അ​നി​ൽ​കു​മാ​റി​ന് കൈ​മാ​റി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ൽ​കി​യ ര​ണ്ട് സൈ​ക്കി​ളു​ക​ൾ വി​നോ​ദ് കൃ​ഷ്ണ​ൻ, ആ​സാ​ദ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ചു. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങി​യ​ത്​ ഓ​ർ​മ​ക​ളി​ൽ പ​ഴ​യ സ്​​കൂ​ൾ കാ​ലം നി​റ​ച്ച ഊ​ർ​ജ​സ്വ​ല​ത​യു​മാ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reunionskmj high school kalpetta
News Summary - Kalpetta SKMJ High School 1979 SSLC Batch reunion
Next Story