Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിയുടെ സ്റ്റാഫ് നിയമനം; അർഹരായവരെ പരിഗണിച്ചില്ലെന്ന് ആരോപണം

text_fields
bookmark_border
29ന് പുറത്തിറക്കിയ ഒമ്പതുപേരുടെ ലിസ്റ്റിൽ ജില്ല ആസ്ഥാനത്തുനിന്ന് ആരും ഉൾപെട്ടില്ല
മന്ത്രിയുടെ സ്റ്റാഫ് നിയമനം; അർഹരായവരെ പരിഗണിച്ചില്ലെന്ന് ആരോപണം
cancel

കൽപറ്റ: കൃഷിമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ജില്ലയിൽനിന്ന് നിയമനം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പലരും കഴിഞ്ഞദിവസം ഇറങ്ങിയ ലിസ്റ്റിൽ ഇടം പിടിക്കാതായതോടെയാണ് വിവാദം ഉയർന്നത്. 29ന് പുറത്തിറക്കിയ ഒമ്പതുപേരുടെ ലിസ്റ്റിൽ ജില്ല ആസ്ഥാനത്തുനിന്ന് ആരും ഉൾപെട്ടില്ല. യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ ആരെയും പരിഗണിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഗ്രൂപ്പ് സമവാക്യങ്ങൾക്കുവേണ്ടി അർഹതപ്പെട്ട പലരും പുറത്തായെന്ന ആരോപണമാണ് ഒരുവിഭാഗം ഉയർത്തുന്നത്. ജില്ലയിലെ ആസ്ഥാന എം.എൽ.എ കൂടിയായ മന്ത്രിയുടെ സ്റ്റാഫ് നിയമനത്തിൽ ജില്ലക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന ആരോപണവും ശക്തമാണ്. ഇനിയും നിയമനം നടക്കാനുണ്ടെന്നും അതിൽ പരിഗണ ലഭിക്കുമെന്നാണ് ചിലർ വിശദീകരിക്കുന്നത്. അതേസമയം, കോൺഗ്രസ് മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ എം.എസ്.എഫ് സംസ്ഥാന നേതാവും ഇടം പിടിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister's Staff List: Row Over Omission of Deserving Candidates
Next Story