Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകൽപറ്റ-വാരാമ്പറ്റ...

കൽപറ്റ-വാരാമ്പറ്റ റോഡിൽ അപകടം തുടർക്കഥ

text_fields
bookmark_border
കൽപറ്റ-വാരാമ്പറ്റ റോഡിൽ   അപകടം തുടർക്കഥ
cancel
camera_alt

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പു​ഴ​മു​ടി പാ​ല​ത്തി​ന് സ​മീ​പം അ​പ​ക​ടത്തി​​ൽ​പ്പെ​ട്ട ജീ​പ്പ് വീ​ട്ടു​മു​റ്റ​ത്ത് മ​റി​ഞ്ഞ​നി​ല​യി​ൽ, തി​ങ്ക​ളാ​ഴ്ച ഞെ​ർ​ളേ​രി പ​ള്ളി​ക്ക് സ​മീ​പം ക​ട​യി​ൽ പാ​ഞ്ഞു​ക​യ​റി വീ​ട്ടു​മു​റ്റ​ത്ത് മ​റി​ഞ്ഞ കാ​ർ

ക​ൽ​പ​റ്റ: ​അ​ഞ്ചു​വ​ർ​ഷ​മാ​യി​ട്ടും പ്ര​വൃ​ത്തി പൂ​ർ​ത്തീക​രി​ക്കാ​ത്ത ക​ൽ​പ​റ്റ -വാ​രാ​മ്പ​റ്റ റോ​ഡി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. പു​ഴ​മു​ടി പാ​ല​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് വീ​ടി​ന് മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു.

കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ണ്ടെ​ങ്കി​ലും യാ​ത്ര​കാ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റോ​ഡാ​ണി​ത്. 17 കി.​മീ. ദൂ​ര​മു​ള്ള റോ​ഡി​ൽ ഒ​ന്നാം​ഘ​ട്ട ടാ​റി​ങ് മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​വും പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​യ​തും കാ​ര​ണം ദി​നം​പ്ര​തി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് റോ​ഡി​ൽ ന​ട​ക്കു​ന്ന​ത്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളി​ല്ല. റോ​ഡി​ൽ മ​റ്റ് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല.

അ​ശാ​സ്ത്രീ​യ​മാ​യാ​ണ് റോ​ഡ​രി​കി​ലെ ഓ​വു​ച്ചാ​ൽ നി​ർ​മാ​ണ​വും ന​ട​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ റോ​ഡ​രി​കി​ലെ വീ​ടു​ക​ളി​ലേ​ക്ക് ച​ളി​വെ​ള്ളം ഒ​ലി​ച്ചെ​ത്തും. മ​ലി​ന​ജ​ലം റോ​ഡി​ൽ പ​ര​ന്നൊ​ഴു​കു​ന്ന​ത് കാ​ൽ​ന​ട​​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ദു​രി​ത​മാ​കു​ന്നു.

സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ റോ​ഡി​ന് താ​ഴെ ഭാ​ഗ​ത്തു​ള്ള വീ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. നി​യ​ന്ത്ര​ണം​വി​ട്ട് വാ​ഹ​ന​ങ്ങ​ൾ വീ​ട്ടു​മു​റ്റ​ത്ത് വീ​ഴു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. നി​ർ​മാ​ണം ക​ഴി​ഞ്ഞ സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് റോ​ഡി​ന് ആ​നു​പാ​തി​ക​മാ​യി ഉ​യ​രം ഇ​ല്ലാ​ത്ത​തും അ​പ​ക​ടം വ​ർ​ധി​പ്പി​ക്കു​ന്നു. പു​ഴ​മു​ടി, ടീ​ച്ച​ർ മു​ക്ക്, എ​ട​ഗു​നി, പു​ഴ​മു​ടി പാ​ലം, ഞെ​ർ​ളേ​രി പ​ള്ളി​ക്ക് സ​മീ​പം തു​ട​ങ്ങി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ട്.

ഇ​തു​വ​രെ റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത് നാ​ലു​പേ​രു​ടെ ജീ​വ​നാ​ണ്. വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക്കും മൂ​ന്നു സ​ഞ്ചാ​രി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി 14കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു. മ​ണ്ടോ​ക്ക​ര റ​ഫീ​ക്കി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് സി​നാ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഞെ​ർ​ളേ​രി പ​ള്ളി​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​ണ് അ​പ​ക​ടു​ണ്ടാ​യ​ത്.

മ​ക​നെ ക​ട​യി​ൽ​നി​ർ​ത്തി റ​ഫീ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ നേ​ര​ത്താ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്ത് മ​റി​യു​ക​യാ​യി​രു​ന്നു. ക​ട​യു​ടെ മു​ൻ​ഭാ​ഗ​മ​ട​ക്കം ത​ക​ർ​ന്നു. കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നെ​ങ്കി​ലും യാ​ത്ര​കാ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalpatta-Warampatta Road
News Summary - Kalpatta-Warampatta Road Danger Sequel
Next Story