ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുമായി കല്പറ്റ നഗരസഭ
text_fieldsകൽപറ്റ: ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി കല്പറ്റ നഗരസഭയില്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ മുനിസിപ്പല്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. ശിവരാമന് അധ്യക്ഷനായി. സാക്ഷരത മിഷന് മിഷന് ജില്ല കോഓഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ് പദ്ധതി വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിന് 11 ഡിവിഷനുകളില്‍നിന്ന് കോളനികള്‍ തിരഞ്ഞെടുത്തു.
സ്ഥിരം സമിതി അധ്യക്ഷരായ ജൈന ജോയി, ഒ. സരോജിനി, വാർഡ് കൗണ്‍സിലര്‍മാരായ എം.കെ. ഷിബു, കെ.കെ. വത്സല, റഹിയാനത്ത് വടക്കേതില്‍, സാജിത മജീദ്, കെ. അജിത, ഡി. രാജന്, രാജറാണി, ടി.കെ. രജുല, ശ്യാമള റാട്ടക്കൊല്ലി, എ. നിജിത, പി. അബ്ദുല്ല, നഗരസഭ സെക്രട്ടറി എം.കെ. അലി അഷ്ഹര്‍, സി.ഡി.എസ് ചെയര്പേഴ്സൻ എ.വി. ദീപ, സാക്ഷരത മിഷന് സ്റ്റാഫ് പി.വി. ജാഫര്‍, പ്രേരക്മാരായ എ. പുഷ്പലത, എ.പി. മഞ്ജുഷ, പി.വി. അനിത, കെ.ജി. വിജയകുമാരി എന്നിവര്‍ സംസാരിച്ചു.

