കബനിക്കായ് വയനാട്; മാപ്പത്തോണ്‍ നാളെ തുടങ്ങും
text_fieldsകൽപറ്റ: കബനി നദി വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 17ന് വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കും. രാവിലെ 11ന് മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും ഓറിയന്റേഷനും പഞ്ചായത്ത് ഓഫിസില്‍ നടക്കും. തുടര്‍ന്ന് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതി അറിയുന്നതിനുള്ള സർവേയും മാപ്പത്തോൺ സാങ്കേതികവിദ്യയിലൂടെയുള്ള മാപ്പിങ്ങുമാണ് നടക്കുക. മാലിന്യമുള്ള ഇടങ്ങളും ഒഴുക്കുനിലച്ച നീർച്ചാലുകളും കണ്ടെത്തി അവയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.
ഐ.ടി മിഷന്റെ സാങ്കേതികസഹായത്തോടെയാണ് മാപ്പിങ്. കബനിയുടെ ഉത്ഭവകേന്ദ്രമായ വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലാണ് ആദ്യം മാപ്പിങ് നടത്തുന്നത്. തുടർന്ന് പുഴനടത്തം, പൊതുശുചീകരണം എന്നിവയും നടക്കും.
പദ്ധതിയുടെ ഭാഗമായുള്ള കബനിക്കായ് വയനാട് എന്ന പേരടങ്ങിയ ലോഗോ ജൂലൈയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കലക്ടർ എ. ഗീതക്ക് കൈമാറി പ്രകാശനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

