Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകെ- ഫോണ്‍ പദ്ധതിക്ക്...

കെ- ഫോണ്‍ പദ്ധതിക്ക് വയനാട് ജില്ലയിൽ തുടക്കം

text_fields
bookmark_border
k-fon
cancel
camera_alt

കെ- ​ഫോ​ൺ പ​ദ്ധ​തി​യു​ടെ മാ​ന​ന്ത​വാ​ടി പ്രാ​ദേ​ശി​ക​ത​ല ഉ​ദ്ഘാ​ട​നം ഒ.​ആ​ർ കേ​ളു എം.​എ​ൽ.​എ

നി​ർ​വ​ഹി​ക്കു​ന്നു

ക​ൽ​പ​റ്റ: വ​യ​നാ​ടി​ന്റെ ഗ്രാ​മ -ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച കെ- ​ഫോ​ണ്‍ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ല​യി​ല്‍ 1016 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​ത്തി​ലാ​ണ് കെ- ​ഫോ​ണ്‍ ഒ​പ്ടി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ള്‍ ശൃം​ഖ​ല പൂ​ര്‍ത്തി​യാ​യ​ത്. 578 സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലും 61 വീ​ടു​ക​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കെ- ​ഫോ​ണ്‍ ക​ണ​ക്ഷ​ന്‍ ന​ല്‍കി.

ജി​ല്ല​യി​ലെ മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ലും പ്രാ​ദേ​ശി​ക ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍ ന​ട​ന്നു. മാ​ന​ന്ത​വാ​ടി​യി​ല്‍ ഒ.​ആ​ര്‍ കേ​ളു എം.​എ​ല്‍.​എ പ്രാ​ദേ​ശി​ക​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ന്‍ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല പ​രി​ധി​യി​ലെ 224 സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും 18 ബി.​പി.​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്കു​മാ​ണ് കെ- ​ഫോ​ണി​ന്റെ സേ​വ​നം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ല്‍പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ ഓ​ഫി​സി​ല്‍ ചെ​യ​ര്‍മാ​ന്‍ കേ​യം​തൊ​ടി മു​ജീ​ബ് നി​ര്‍വ​ഹി​ച്ചു. സു​ല്‍ത്താ​ന്‍ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സ​ര്‍വ​ജ​ന ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​അ​സൈ​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ടി.​കെ. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ലെ റോ​ഡ് വീ​തി​കൂ​ട്ട​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള ബാ​ക്കി പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം കെ- ​ഫോ​ണ്‍ കേ​ബി​ള്‍ ശൃം​ഖ​ല​യെ​ത്തി. പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന മു​റ​ക്ക് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും കെ- ​ഫോ​ണ്‍ കേ​ബി​ളു​ക​ളെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsK-FON
News Summary - K-fon project started in Wayanad district
Next Story