സ്കൂൾ ലോകകപ്പിൽ കിരീടം ‘ഇറാന്’
text_fieldsസ്കൂൾ ലോകകപ്പിൽ ജേതാക്കളായ ‘ഇറാൻ ടീമിന് ഫിഫ ലോകകപ്പിന്റെ മാതൃകാ ട്രോഫി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് കെ.കെ. ഹനീഫ കൈമാറുന്നു
കൽപറ്റ: ഫിഫ ലോകകപ്പിന്റെ ആവേശവുമായി കൽപറ്റയിൽ വിദ്യാർഥികളുടെ ‘സ്കൂൾ ലോകകപ്പ്’. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ പദ്ധതിയുടെ ഭാഗമായി കൽപറ്റ എച്ച്.ഐ.എം യു.പി സ്കൂളാണ് കളി നടത്തിയത്.
കൽപറ്റ ലയൺസ് ടർഫിൽ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ ‘ഇറാൻ’ സ്കൂൾ ലോകകപ്പിൽ മുത്തമിട്ടു. ഫിഫ ലോകകപ്പിൽ മാറ്റുരക്കുന്ന പതിനഞ്ച് രാജ്യങ്ങളുടെ പേരിൽ, അവരുടേതായ ജഴ്സികൾ അണിഞ്ഞാണ് വിദ്യാർഥികൾ ഈ മിനി ലോകകപ്പിൽ ബൂട്ടണിഞ്ഞത്.
കായിക വിനോദങ്ങളിലൂടെ കുട്ടികളുടെ മാനസികോല്ലാസം വർധിപ്പിക്കുക എന്നതിനൊപ്പം, സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ശക്തമായ ബോധവത്കരണ സന്ദേശം കൂടി നൽകിക്കൊണ്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ താരം അലക്സ് സജി സ്കൂൾ വേൾഡ് കപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്കുള്ള ഫിഫ ലോകകപ്പിന്റെ മാതൃകാ ട്രോഫി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ സമ്മാനിച്ചു.
പി.ടി.എ പ്രസിഡന്റ് പി.കെ. നവാസ്, പ്രധാനാധ്യാപകൻ അലി മാസ്റ്റർ, വി.വി. സലിം, നിധിൻ, ജാഫർ മാസ്റ്റർ, അയ്യൂബ് മാസ്റ്റർ, ആദിത്ത് മാസ്റ്റർ, സബാഹ് മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ ഫിഫ ലോകകപ്പിനെ ആവേശത്തോടെ വരവേൽക്കുന്നതിനായി പ്രവചന മത്സരങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ പരിപാടികൾക്കും സ്കൂൾ അധികൃതർ രൂപം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

