Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന മോഷ്​ടാവും കൂട്ടാളികളും പിടിയിൽ

text_fields
bookmark_border
അന്തർസംസ്ഥാന മോഷ്​ടാവും കൂട്ടാളികളും പിടിയിൽ
cancel

ക​ല്‍പ​റ്റ: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ, പി​ടി​ച്ചു​പ​റി, കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം മ​ല​യ​ന്‍കീ​ഴ് സ്വ​ദേ​ശി കോ​ട്ട​റ​ക്കു​ഴി പു​ത്ത​ന്‍വീ​ട്ടി​ല്‍ ഗ​ണേ​ഷ് കു​മാ​ർ (42), കൂ​ട്ടു​പ്ര​തി​ക​ളാ​യ ക​ല്‍പ​റ്റ വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി സാ​ബു (42), ക​ല്‍പ​റ്റ മെ​സ് ഹൗ​സ് സ്വ​ദേ​ശി ച​ന്ദ്ര​മോ​ഹ​ന്‍ (45) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഗ​ണേ​ഷ്‌​കു​മാ​റി​നെ​തി​രെ ത​മി​ഴ്‌​നാ​ട് നെ​യ്​​വേ​ലി, പോ​ര്‍ട്ടോ നോ​വോ, പു​തു​ചി​ത്രം, തി​രു​പ്പൂ​ര്, മ​ന്ത്ര​ക്കൊ​പ്പം, ധാ​രാ​പു​രം തു​ട​ങ്ങി​യ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. വ​യ​നാ​ട്ടി​ല്‍ നി​ര​വ​ധി ക​ഞ്ചാ​വ്​ കേ​സു​ക​ളി​ലും ക​ള​വു​കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് സാ​ബു.

സം​ഘം പ​ന​മ​രം, ക​മ്പ​ള​ക്കാ​ട്, മേ​പ്പാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് വീ​ട് കു​ത്തി​ത്തു​റ​ന്ന് ടി.​വി, ലാ​പ്‌​ടോ​പ്, സ്വ​ര്‍ണം, കു​രു​മു​ള​ക് എ​ന്നി​വ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ഗ​ണേ​ശ​ന്‍ തൊ​ട്ടി​ല്‍പാ​ലം പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍നി​ന്ന്​ ക​ട കു​ത്തി​ത്തു​റ​ന്ന് കു​രു​മു​ള​ക്, ഗ്രാ​മ്പൂ എ​ന്നി​വ മോ​ഷ്​​ടി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.

ക​ല്‍പ​റ്റ സി.​ഐ പി. ​പ്ര​മോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ ജ​യ​ച​ന്ദ്ര​ന്‍, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി.​പി. അ​ബ്​​ദു​റ​ഹ്മാ​ന്‍, ഷാ​ലു ഫ്രാ​ന്‍സി​സ്, കെ.​കെ. വി​പി​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. ഇ​വ​രെ പി​ടി​കൂ​ടി​യ​തോ​െ​ട വ​യ​നാ​ട്ടി​ലെ നി​ര​വ​ധി ക​ള​വു​കേ​സു​ക​ള്‍ക്ക് തു​മ്പു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft NewsInterstate thief
News Summary - Interstate thief and accomplices arrested
Next Story