അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് 20 മുതൽ
text_fieldsകൽപറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് ഡിസംബർ 20 മുതല്‍ 29 വരെ നടത്തും. കന്നുകാലി, മൃഗസംരക്ഷണ മേഖലകളുടെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ10 മുതല്‍ വൈകീട്ട് ഏഴുവരെയാണ്. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. 21ന് ഉച്ചക്ക് 12ന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല ഭരണസമിതിയംഗം ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഭരണസമിതി അംഗങ്ങളായ കെ.എം. സച്ചിന്‍ദേവ് എം.എൽ.എ, ഇ.കെ. വിജയന് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
വളര്‍ത്തുജീവികളുടെ പ്രദര്‍ശനം, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍ എന്നിവയുണ്ടാകും. വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വാഫാമിങ്, പൗള്‍ട്രി ഫാമിങ്, അഗ്രികള്‍ചര്‍ എന്നിവയുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള വിവിധ ഏജന്‍സികളുടെയും സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും. വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള സംശയങ്ങളുടെ തത്സമയ നിവാരണത്തിനു സൗകര്യമുണ്ടാകും.
മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ‘അനിമൽ ഡിസാസ്റ്റർ’വിഷയത്തിൽ പ്രത്യേക സെഷനും നടത്തും. സര്‍വകലാശാല എന്റര്‍പ്രണര്‍ഷിപ് ഡയറക്ടര്‍ ഡോ.ടി.എസ്. രാജീവ്, സംഘാടക സമിതി ഭാരവാഹികളായ ഡോ.പി.എം. റോജന്‍, ഡോ.സബിന്‍ ജോര്‍ജ്, ഡോ.ജി.ആര്. ജയദേവന്, ശരത് സോമന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

