Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഇടവിട്ടുള്ള മഴ...

ഇടവിട്ടുള്ള മഴ ആശ്വാസം; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത മുഖ്യം

text_fields
bookmark_border
ഇടവിട്ടുള്ള മഴ ആശ്വാസം; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത മുഖ്യം
cancel

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ ഇ​ട​വി​ട്ട് മ​ഴ​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പി. ദി​നീ​ഷ് പ​റ​ഞ്ഞു. ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം. ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കൊ​തു​കി​ന്റെ ഉ​റ​വി​ട ന​ശീ​ക​ര​ണം. ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​നം മു​ത​ല്‍ കൊ​തു​കു ജ​ന്യ​രോ​ഗ പ്ര​തി​രോ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​രി​സ​ര ശു​ചീ​ക​ര​ണം, ഉ​റ​വി​ട ന​ശീ​ക​ര​ണം, ശു​ചി​ത്വ ഹ​ര്‍ത്താ​ല്‍ തു​ട​ങ്ങി​യ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു.

‘ഡെ​ങ്കി​പ്പ​നി​യെ തോ​ല്‍പ്പി​ക്കാ​ന്‍ കൂ​ട്ടാ​യ പ​ട​യൊ​രു​ക്കം’ എ​ന്ന​താ​ണ് ഈ ​വ​ര്‍ഷ​ത്തെ ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​ന​സ​ന്ദേ​ശം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ന്‍ ഡോ​ക്ട​റു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ട​ണം. നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ര്‍ണ​യ​വും ചി​കി​ത്സ​യും രോ​ഗം വ​ഷ​ളാ​കു​ന്ന​തും മ​ര​ണ​വും ത​ട​യാ​നും സാ​ധി​ക്കു​മെ​ന്നും ഡി.​എം.​ഒ വ്യ​ക്ത​മാ​ക്കി.

പ്രാ​രം​ഭല​ക്ഷ​ണ​ങ്ങ​ൾ

പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി,ക​ടു​ത്ത ത​ല​വേ​ദ​ന,ക​ണ്ണു​ക​ള്‍ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന,നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ള്‍,ഓ​ക്കാ​ന​വും ഛര്‍ദ്ദി​യും

പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍

കൊ​തു​ക് വ​ള​രാ​തി​രി​ക്കാ​ന്‍ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്കു​ക

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ചി​ര​ട്ട, വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ള്‍, ദ്ര​വി​ക്കാ​ത്ത മാ​ലി​ന്യ​ങ്ങ​ള്‍, ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ട​യ​റു​ക​ള്‍, ബ​ക്ക​റ്റു​ക​ള്‍ മു​ത​ലാ​യ​വ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ നീ​ക്കം ചെ​യ്ത് സു​ര​ക്ഷി​ത​മാ​യി സം​സ്‌​ക്ക​രി​ക്കു​ക.

ഫ്രി​ഡ്ജി​നു പി​റ​കി​ലെ ട്രേ, ​ചെ​ടി​ച്ച​ട്ടി​ക​ള്‍ക്ക​ടി​യി​ലെ പാ​ത്രം, വാ​ട്ട​ര്‍ കൂ​ള​റു​ക​ള്‍, ഫ്ല​വ​ര്‍വേ​സു​ക​ള്‍, വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്ക് തീ​റ്റ കൊ​ടു​ക്കു​ന്ന പാ​ത്രം എ​ന്നി​വ​യി​ലെ വെ​ള്ളം ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും മാ​റ്റ​ണം.

വെ​ള്ളം അ​ട​ച്ച് സൂ​ക്ഷി​ക്കു​ക.

ജ​ല​സം​ഭ​ര​ണി​ക​ള്‍ കൊ​തു​ക് ക​ട​ക്കാ​ത്ത രീ​തി​യി​ല്‍ വ​ല​യോ, തു​ണി​യോ ഉ​പ​യോ​ഗി​ച്ച് പൂ​ര്‍ണ​മാ​യി മൂ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dengueIntermittent rain
News Summary - Intermittent rain relief; Caution against dengue fever is key
Next Story