വയനാട്ടിൽ ശമനമില്ലാതെ മഴ, 28 വീടുകള്‍ തകര്‍ന്നു, 25 ഏക്കർ കൃഷിനാശം
text_fieldsവള്ളിയൂർക്കാവ് താഴെ കാവിൽ വെള്ളം കയറിയപ്പോൾ
കൽപറ്റ: ജില്ലയിൽ മഴക്ക് ശമനമില്ല. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ ഇതുവരെ ജില്ലയിൽ 28 വീടുകൾ ഭാഗികമായി തകരുകയും 25 ഏക്കറിലെ കൃഷി നശിക്കുകയും ചെയ്തു.
പാൽച്ചുരം ഒന്നാം വളവിലുണ്ടായ മണ്ണിടിച്ചിൽ
മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 98 കുടുംബങ്ങളില്‍ നിന്നായി 137 സ്ത്രീകളും 123 പുരുഷന്മാരും 72 കുട്ടികളും ഉള്‍പ്പെടെ 332 പേരാണ് 11 ക്യാമ്പുകളില്‍ കഴിയുന്നത്. 89 പേര് ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ ഹൈസ്കൂള്‍, മുത്തങ്ങ ജി.എല്‍.പി. സ്കൂള്‍, ചെട്ട്യാലത്തൂര്‍ അംഗൻവാടി, കല്ലിന്‍കര ഗവ യു.പി സ്കൂള്‍, നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, കോളിയാടി മാര്‍ ബസേലിയോസ് സ്കൂള്‍, പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലും വൈത്തിരി താലൂക്കിലെ പറളിക്കുന്ന് ഡബ്ല്യൂ.ഒ.എല്‍.പി. സ്കൂള്‍, തരിയോട് ജി.എല്‍.പി. സ്കൂളിലും മാനന്തവാടി താലൂക്കിലെ ജി.എച്ച്.എസ്.എസ്. പനമരം, അമൃത വിദ്യാലയം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
യവനാർ കുളത്ത് പ്രകാശന്റെ വീട്ടുമുറ്റത്തേക്ക് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ
അതേസമയം, ട്യൂഷൻ സെന്ററുകൾ, അംഗൻവാടികൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ല കലക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റെസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

