വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വസന്തകുമാറിെൻറ കുടുംബത്തിന് വീട് കൈമാറി
text_fieldsവീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി. വസന്തകുമാറിെൻറ കുടുംബത്തിന് സഹകരണ വകുപ്പ് നിർമിച്ച വീടിെൻറ താക്കോല്‍ പുത്തൂര്‍വയലില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന് എം.എല്‍.എ വസന്തകുമാറിെൻറ ഭാര്യ ഷീനക്ക് ൈകമാറുന്നു
കൽപറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി. വസന്തകുമാറിെൻറ കുടുംബത്തിന് സഹകരണ വകുപ്പ് നിര്‍മിച്ച വീടിെൻറ താക്കോല്‍ കൈമാറി.
മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുത്തൂര്‍ വയലില്‍ നടന്ന ചടങ്ങില്‍ വീടിെൻറ താക്കോല്‍ സി.കെ. ശശീന്ദ്രന് എം.എല്‍.എയാണ് വസന്തകുമാറിെൻറ ഭാര്യ ഷീനക്ക് നല്‍കിയത്.
15 ലക്ഷം രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് വീട് നിര്‍മിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിെൻറ സ്നേഹോപഹാരമായി കുടുംബത്തിന് റഫ്രിജറേറ്റർ സമ്മാനിച്ചു.
സഹകരണ സെക്രട്ടറി മിനി ആൻറണി, ജോ. രജിസ്ട്രാര്‍ ജനറല്‍ എം.എം. ഖദീജ, കെ.പി. ഷാബു എന്നിവര്‍ പങ്കെടുത്തു.

