Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഹണി ട്രാപ്:...

ഹണി ട്രാപ്: യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ രാജസ്ഥാൻ സ്വദേശിനി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

ക​ൽ​പ​റ്റ: ടെ​ലി​ഗ്രാം വ​ഴി ന​ഗ്ന വി​ഡി​യോ കാ​ൾ ന​ട​ത്തി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ​നി​ന്നും അ​ഞ്ചു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി​യെ വ​യ​നാ​ട് സൈ​ബ​ർ പൊ​ലീ​സ് ജ​യ്പൂ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി. രാ​ജ​സ്ഥാ​നി​ലെ സ​വാ​യ് മ​ദേ​പു​ർ ജി​ല്ല​യി​ലെ ജെ​റ​വാ​ദ എ​ന്ന സ്ഥ​ല​ത്തു​ള്ള മ​നീ​ഷ മീ​ണ (28) എ​ന്ന യു​വ​തി​യെ​യാ​ണ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​രേ​ഷ് ബാ​ബു​വും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. കേ​ര​ള പൊ​ലീ​സ് ത​ന്നെ തി​ര​ക്കി രാ​ജ​സ്ഥാ​ൻ വ​രെ​യെ​ത്തി​യ ഞെ​ട്ട​ലി​ൽ യു​വ​തി ഉ​ട​ൻ​ത​ന്നെ യു​വാ​വി​ന് ത​ട്ടി​യെ​ടു​ത്ത തു​ക അ​യ​ച്ചു ന​ൽ​കി.

ത​ട്ടി​പ്പി​നി​ര​യാ​യ​തി​നെ തു​ട​ർ​ന്ന് സൈ​ബ​ർ പൊ​ലീ​സി​ൽ യു​വാ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് ഏ​ഴ് മാ​സ​ത്തോ​ളം അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് യു​വ​തി വ​ല​യി​ലാ​കു​ന്ന​ത്. 2023 ജൂ​ലൈ​യി​ലാ​ണ് യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് യു​വ​തി പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യു​ടെ പേ​രി​ലെ സിം ​കാ​ർ​ഡി​ൽ​നി​ന്നും ടെ​ലി​ഗ്രാം അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ യു​വ​തി ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ന​ഗ്‌​ന വി​ഡി​യോ കാ​ൾ ചെ​യ്ത​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് പ​ണം സ്വീ​ക​രി​ച്ച​ത്. എ​സ്.​ഐ ബി​നോ​യ്‌ സ്‌​ക​റി​യ, എ​സ്.​സി.​പി.​ഒ​മാ​രാ​യ കെ. ​റ​സാ​ക്ക്, കെ.​എ. സ​ലാം, പി.​എ. ഷു​ക്കൂ​ർ, അ​നീ​സ്, സി.​പി.​ഒ സി. ​വി​നീ​ഷ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanHoney TrapArrestWoman
News Summary - Honey-Trap-Woman-Rajasthan-Arrest
Next Story