Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിനെ സഹായിക്കൂ...നിങ്ങൾക്കും 'യോദ്ധാക്ക'ളാവാം

text_fields
bookmark_border
ലഹരി വിൽപനയുമായി ബന്ധപ്പെട്ട വിവരങ്ങൾ 9995966666 വാട്സ്ആപ് നമ്പറിൽ അറിയിക്കാൻ അവസരം
പൊലീസിനെ സഹായിക്കൂ...നിങ്ങൾക്കും യോദ്ധാക്കളാവാം
cancel

കൽപറ്റ: ലഹരിയുടെ ഉപയോഗവും വ്യാപനവും തടയാൻ സംസ്ഥാന പൊലീസ് രൂപം നൽകിയ 'യോദ്ധാവ്' പദ്ധതിയിൽ പൊതുജനങ്ങൾക്കും പങ്കാളികളാവാം. പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ ശക്തമായ ലഹരിമരുന്ന് വേട്ടയും ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും ജില്ലയിൽ നടന്നുവരുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാടിനെ ലഹരി വിമുക്തമാക്കാൻ പൊതുജനങ്ങളുടെയും സഹായ സഹകരണങ്ങൾ തേടുകയാണ് പൊലീസ്.

ലഹരി വിൽപനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആന്റി നാർക്കോട്ടിക് ആർമിയുടെ വാട്സ്ആപ് നമ്പറായ 9995966666ലേക്ക് കൈമാറണമെന്ന് പൊലീസ് മേധാവി അഭ്യർഥിച്ചു. വിവരങ്ങൾ സുരക്ഷിതവും സ്വകാര്യവുമായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Help the police-you too can be a 'warrior'
Next Story