Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightആ​രോ​ഗ്യ മ​ന്ത്രി...

ആ​രോ​ഗ്യ മ​ന്ത്രി നാ​ളെ വയനാട് ജി​ല്ല​യി​ല്‍

text_fields
bookmark_border
Veena George
cancel

ക​ൽ​പ​റ്റ: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ നൂ​റുദി​ന ക​ര്‍മ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പൂ​ര്‍ത്തീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഞാ​യ​റാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 11ന് ​സു​ല്‍ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ലി​ക്വി​ഡ് മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്റ്, സൗ​ര ആ​ശു​പ​ത്രി പ​ദ്ധ​തി- സോ​ളാ​ര്‍ പ്ലാ​ന്റ്, വേ​ങ്ങൂ​ര്‍ യു.​പി.​എ​ച്ച്.​സി അ​ര്‍ബ​ന്‍ പോ​ളി ക്ലി​നി​ക്, പെ​യി​ന്‍ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് ജി​ല്ല ട്രെ​യി​നി​ങ് സെ​ന്റ​ര്‍, കാ​ന്‍സ​ര്‍ കെ​യ​ര്‍ യൂ​നി​റ്റ്.

കു​ട്ടി​ക​ള്‍ക്കു​ള്ള ഫി​സി​യോ തെ​റ​പ്പി യൂ​നി​റ്റ്, ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റി​ങ് റോ​ഡ് തു​ട​ങ്ങി​യ​വ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. 1.25 കോ​ടി ചെ​ല​വി​ല്‍ വി​ഭാ​വ​നം ചെ​യ്ത ഇ​ന്റ​ഗ്രേ​റ്റ​ഡ് പ​ബ്ലി​ക് ഹെ​ല്‍ത്ത് ലാ​ബ് പ​ദ്ധ​തി പ്ര​ഖ്യാ​പ​നം മ​ന്ത്രി നി​ര്‍വ​ഹി​ക്കും. ഉ​ച്ച​ക്ക് 12ന് ​അ​മ്പ​ല​വ​യ​ല്‍ ഗ്രാ​മപ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ​ന്തോ​ഷ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ടേ​ക്ക് എ ​ബ്രേ​ക്ക്, ഹെ​ല്‍പ് ഡെ​സ്‌ക്.

സ​ന്തോ​ഷ ഗ്രാ​മം ഹോ​സ്റ്റ​സ് എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ര്‍വ​ഹി​ക്കും. വൈ​കീ​ട്ട് 3.15 ന് ​ആ​സ്പി​രേ​ഷ​ന്‍ ഡി​സ്ട്രി​ക്ട് പ്രോ​ജ​ക്ടി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ചീ​യ​മ്പം 73 കോ​ള​നി​യ​ല്‍ നി​ർ​മി​ച്ച മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്രം മ​ന്ത്രി നാ​ടി​ന് സ​മ​ര്‍പ്പി​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ക​ല്‍പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ-​ഹെ​ല്‍ത്ത് സം​വി​ധാ​നം, ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി ക്ലി​നി​ക്, മു​ണ്ടേ​രി യു.​പി.​എ​ച്ച്.​സി അ​ര്‍ബ​ന്‍ പോ​ളി​ക്ലി​നി​ക് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Minister
News Summary - Health Minister visit in Wayanad district on sunday
Next Story