ഹാമർ ത്രോയിൽ മീറ്റ് റെക്കോഡ് തകർത്ത് അദ്വൈത്
text_fieldsകൽപറ്റ: ഇത്തവണത്തെ ജില്ല കായികമേളയിൽ മീറ്റ് റെക്കോർഡ് തകർത്ത് മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്.എസ്.എസ് ലെ അദ്വൈത് സന്തോഷ്. 51.1 മീറ്റർ എറിഞ്ഞാണ് സീനിയർ വിഭാഗം ഹാമർത്രോയിൽ അദ്വൈദ് മീറ്റ് റെക്കോഡ് തകർത്തത്. നിവിൽ 50.48 ആണ് സ്റ്റേറ്റ് റെക്കോഡ്. ജില്ല കായിക മേളയിൽ പങ്കെടുത്ത മൂന്നിനങ്ങളിലും അദ്വൈതിന് തന്നെയാണ് ഒന്നാം സ്ഥാനം.
സീനിയർ വിഭാഗം ഷോർട്ട് പുട്ടിലും ഡിസ്കസ് ത്രോയിലും ഒന്നാമതെത്തി. കഴിഞ്ഞ തവണ അദ്വൈതിന് തന്നെയായിരുന്ന ഹാമർത്രോയിൽ ഒന്നാം സ്ഥാനമെങ്കിലും 30 മീറ്റർ മാത്രമാണ് എറിഞ്ഞത്. ഇക്കഴിഞ്ഞ സ്റ്റേറ്റ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിസ്കസ് ത്രോയിൽ 49.48 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പുൽപള്ളി സ്പോർട്സ് അക്കാദമിയിലെ പരിശീലനത്തിന് ചേർന്നതോടെയാണ് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനായതെന്ന് അദ്വൈദ് പറയുന്നു.
സംസ്ഥാന മത്സരത്തിൽ ഒന്നാമതെത്താനാവുമെന്ന് തന്നെയാണ് അദ്വൈതിന്റെ പ്രതീക്ഷ. പാടിച്ചിറയിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ കെ.എസ്. സന്തോഷിന്റെയും കാപ്പിസെറ്റ് സ്കൂളിലെ ജീവനക്കാരി ഷില്ലി മോളുടേയും മകനാണ് അദ്വൈത്. പുൽപള്ളി സ്പോർട്സ് അക്കാദമിയിലെ ജോസാണ് പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

