Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഅ​തി​ജീ​വ​ന​ത്തി​ന്റെ...

അ​തി​ജീ​വ​ന​ത്തി​ന്റെ ജൈ​വവൈ​വി​ധ്യ​വു​മാ​യി പ​ച്ചത്തുരു​ത്തു​ക​ള്‍

text_fields
bookmark_border
haritha kerala mission
cancel

ക​ൽ​പ​റ്റ: ഹ​രി​ത കേ​ര​ളം മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ക്ക് തു​ട​ക്ക​മാ​കു​ന്നു. അ​തി​ജീ​വ​ന​ത്തി​ന്റെ ജൈ​വവൈ​വി​ധ്യ​ത്തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ച്ച​ത്തുരു​ത്തു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. മീ​ന​ങ്ങാ​ടി, മു​ള്ള​ന്‍കൊ​ല്ലി, കോ​ട്ട​ത്ത​റ, മു​ട്ടി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ജൂ​ണ്‍ അ​ഞ്ചി​ന് പു​തി​യ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. ഓ​ക്‌​സി​ജ​ന്‍ പാ​ര്‍ക്ക്, ഔ​ഷ​ധ ഉ​ദ്യാ​നം, ജൈ​വ വൈ​വി​ധ്യ പാ​ര്‍ക്ക്, നാ​ട​ന്‍ സ​സ്യ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ണ്ട പ​ച്ച​ത്തു​രു​ത്തു​ക​ളാ​ണ് വി​ഭാ​വ​നം ചെ​യു​ന്ന​ത്. പ​ച്ച​ത്തു​രു​ത്തു​ക​ള്‍ ഒ​രു​ങ്ങു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും നാ​ട​ന്‍ വൃ​ക്ഷത്തൈ​ക​ള്‍ ശേ​ഖ​രി​ക്കും. പൊ​തു ഇ​ട​ങ്ങ​ളി​ലെ ത​രി​ശ് നി​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി ത​ന​ത് വൃ​ക്ഷ​ങ്ങ​ളും ത​ദ്ദേ​ശീ​യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി സ്വാ​ഭാ​വി​ക ജൈ​വ വൈ​വി​ധ്യ തു​രു​ത്തു​ക​ള്‍ സൃ​ഷ്ടി​ച്ച് സം​ര​ക്ഷി​ക്കു​ക​യാ​ണ് പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ര്‍ക്കാ​ര്‍/​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭൂ​മി, പു​റ​മ്പോ​ക്കു​ക​ള്‍, ന​ഗ​ര ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ച്ച​ത്തു​രു​ത്ത് സ്ഥാ​പി​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്.

അ​ര സെ​ന്റോ അ​തി​ല്‍ കൂ​ടു​ത​ലോ വി​സ്തൃ​തി​യു​ള്ള ഭൂ​മി​യി​ല്‍ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ സ്ഥാ​പി​ക്കാം. ജി​ല്ല​യി​ല്‍ 26 ത​ദ്ദേ​ശ സ്ഥാ​പ​ങ്ങ​ളി​ലാ​യി 20.7 എ​ക്ക​റി​ല്‍ 45 പ​ച്ച​തു​രു​ത്തു​ക​ളാ​ണ് 2020ല്‍ ​ആ​രം​ഭി​ച്ച​ത്. 8841 തൈ​ക​ള്‍ പ​ച്ച​ത്തു​രു​ത്തു​ക​ളി​ല്‍ വ​ള​രു​ന്നു​ണ്ട്. വെ​ങ്ങ​പ്പ​ള​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രേ​ക്ക​റി​ലു​ള്ള ചോ​ല​പ്പു​റം പ​ച്ച​ത്തു​രു​ത്ത് ജി​ല്ല​യി​ലെ മി​ക​ച്ച പ​ച്ച​ത്തുരു​ത്തു​ക​ളി​ല്‍ ഒ​ന്നാ​ണ്. തൊ​ണ്ട​ര്‍നാ​ട് ശാ​ന്തീ​വ​നം, കോ​ട്ട​ത്ത​റ-​മെ​ച്ച​ന എ​ന്നി​വ ജി​ല്ല​യി​ലെ മി​ക​ച്ച പ​ച്ച​തു​രു​ത്തു​ക​ളാ​ണ്.

കാ​രാ​പ്പു​ഴ​യി​ല്‍ പു​തി​യ പ​ച്ച​ത്തു​രു​ത്ത്

ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ കാ​രാ​പ്പു​ഴ​യി​ല്‍ പു​തി​യ പ​ച്ച​ത്തു​രു​ത്ത്. എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ ഫൗ​ണ്ടേ​ഷ​നാണ് പ​ച്ച​ത്തു​രു​ത്തി​ലേ​ക്ക് 100 തൈ​ക​ള്‍ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മു​ഖേ​ന​യാ​ണ് തൈ​ക​ള്‍ ന​ടു​ന്ന​ത്. ഹ​രി​ത കേ​ര​ളം മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ട്ടു ജാ​തി, വേ​ങ്ങ, ഞാ​വ​ല്‍, പു​ന്ന, ത​മ്പ​കം, രു​ദ്രാ​ക്ഷം, നീ​ര്‍മാ​ത​ളം, കാ​ട്ടു പു​ന്ന, അ​ശോ​കം, ച​മ​ത, എ​ട​ല, ഇ​രു​മ്പ​കം, കൊ​ള്ളി ഞാ​വ​ല്‍, ഇ​ലി​പ്പ തു​ട​ങ്ങി​യ തൈ​ക​ളാ​ണ് പ​ച്ച​ത്തു​രു​ത്തി​ലേ​ക്കാ​യി ത​യാ​റാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Greens with Biodiversity of Life
Next Story