തോട്ടംഭൂമി തരംമാറ്റി; മരങ്ങൾ മുറിച്ചു
text_fieldsകൽപറ്റ: നഗരസഭയിൽ എമിലി ഭാഗത്ത് എം.ജി.ടിയുടെ 13 ഏക്കർ തോട്ടംഭൂമിയിൽ തരംമാറ്റി മരങ്ങൾ മുറിച്ചെന്ന് പരാതി. പരാതിയെ തുടർന്ന് വിശദ അന്വേഷണം നടത്താൻ ജില്ല കലക്ടർ വൈത്തിരി തഹസിൽദാർ, കൽപറ്റ വില്ലേജ് ഓഫിസർ എന്നിവർക്ക് നിർദേശം നൽകി. വീട്ടിമരങ്ങൾ മുറിച്ച സംഭവത്തിൽ കേസെടുത്തതായി വനം ഉദ്യോഗസ്ഥർ അറിയിച്ചു. മരങ്ങൾ നീക്കുന്നത് തടഞ്ഞിട്ടുണ്ട്.
നഗരസഭയിലെ ഗ്രീൻ ബെൽറ്റിൽ ഉൾെപ്പട്ട പ്രദേശം കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഒഴിവാക്കിയതായി ഉടമകൾ പറയുന്നു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് യു.ഡി.എഫിെൻറ വിയോജിപ്പ് അവഗണിച്ചാണ് ഗ്രീൻ ബെൽറ്റ് ഒഴിവാക്കി തീരുമാനം എടുത്തതെന്ന് നഗരസഭ അധികൃതർ പറഞ്ഞു. മറ്റുകാര്യങ്ങൾ റവന്യൂ വകുപ്പിെൻറ പരിധിയിൽ വരുന്നതാണ്.
2004ൽ ഏഴ് ആധാരങ്ങളിലാണ് ഭൂമിയെന്നും 1973ൽ താലൂക്ക് ലാൻഡ് ബോർഡ് കാപ്പിത്തോട്ടം പദവി ഒഴിവാക്കിയെന്നുമാണ് ഉടമകളുടെ വിശദീകരണം. ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ പരിശോധന നടത്തുമെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

