Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഅ​ന്ന്...

അ​ന്ന് മാ​ലി​ന്യ​ക്കൂ​മ്പാ​രം, ഇ​ന്ന് മ​നോ​ഹ​ര പാ​ർ​ക്ക്

text_fields
bookmark_border
അ​ന്ന് മാ​ലി​ന്യ​ക്കൂ​മ്പാ​രം, ഇ​ന്ന് മ​നോ​ഹ​ര പാ​ർ​ക്ക്
cancel
camera_alt

ക​ൽ ചി​ൽ' പാ​ർ​ക്ക് നി​ർ​മി​ച്ച സ്ഥ​ല​ത്തി​ന്റെ മു​മ്പ​ത്തെ അ​വ​സ്ഥ, ക​ൽ​പ​റ്റ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് ഒ​രു​ക്കി​യ 'ക​ൽ ചി​ൽ' പാ​ർ​ക്ക്

ക​ല്‍പ​റ്റ: ക​ഴി​ഞ്ഞ ദി​വ​സം വ​രെ ക​ൽ​പ​റ്റ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ര്‍ന്നു​ള്ള ഈ ​ഭാ​ഗം മാ​ലി​ന്യ കൂ​മ്പാ​ര​മാ​യി​രു​ന്നു. മ​ദ്യ​ക്കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക്ക്മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു ഇ​വി​ടെ. എ​ന്നാ​ൽ, ഇ​ന്നി​പ്പോ​ൾ ഇ​വി​ടം മ​നോ​ഹ​ര​മാ​യ പാ​ർ​ക്കാ​ണ്. പേ​ര് ‘ക​ൽ ചി​ൽ പാ​ർ​ക്ക്’. ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ​യാ​ണ് മാ​ലി​ന​മെ​ല്ലാം നീ​ക്കി ഇ​വി​ടെ പാ​ർ​ക്ക് നി​ർ​മി​ച്ച​ത്. ന​ഗ​ര​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് വ​ര്‍ഷ​ങ്ങ​ളാ​യി മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന സ്ഥ​ല​മാ​ണ് ഇ​പ്പോ​ള്‍ തി​രി​ച്ച​റി​യാ​ന്‍ പ​റ്റാ​ത്ത വി​ധം മ​നോ​ഹ​ര​മാ​യ​ത്.

പാ​ര്‍ക്കി​ന്റെ ഉ​ദ്ഘാ​ട​നം ജി​ല്ല ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ നി​ര്‍വ​ഹി​ച്ചു. ക​ല്‍പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. ടി.​ജെ. ഐ​സ​ക് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ലീ​ന്‍സി​റ്റി മാ​നേ​ജ​ര്‍ കെ. ​സ​ത്യ​ന്‍ മാ​ലി​ന്യ വി​മു​ക്ത പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. എ.​പി. മു​സ്ത​ഫ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ന്‍.​കെ. അ​ലി അ​സ്ഹ​ര്‍, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍മാ​രാ​യ മു​ജീ​ബ് കേ​യം​തൊ​ടി, ആ​യി​ഷ പ​ള്ളി​യാ​ലി​ല്‍, രാ​ജാ​റാ​ണി, സി.​കെ. ശി​വ​രാ​മ​ന്‍, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ പി. ​അ​ബ്ദു​ള​ള, അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ എ​ല്‍.​എ​സ്.​ജി.​ഡി ജോ​മോ​ന്‍ ജോ​ർ​ജ്, അ​നൂ​പ് (ശു​ചി​ത്വ മി​ഷ​ന്‍), സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalpatta ParkReuse Of LandKal Chil Park
News Summary - garbage dump transformed into beautiful park
Next Story