Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകൽപറ്റ മസ്​ജിദ്​...

കൽപറ്റ മസ്​ജിദ്​ മുബാറക്കിൽ സൗഹൃദ സ​ന്ദേശവുമായി ജുമുഅ

text_fields
bookmark_border
കൽപറ്റ മസ്​ജിദ്​ മുബാറക്കിൽ സൗഹൃദ സ​ന്ദേശവുമായി ജുമുഅ
cancel
camera_alt

ക​ൽ​പ​റ്റ മ​സ്​​ജി​ദ്​ മു​ബാ​റ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ജു​മു​അ സം​ഗ​മ​ത്തി​ൽ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു


ക​ൽ​പ​റ്റ: മു​ഖം​മൂ​ടി​ക​ൾ അ​ണി​ഞ്ഞ്​ ജീ​വി​ക്കേ​ണ്ടി​വ​രു​ന്ന കാ​ല​ത്ത്​ മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ മ​റ​യും വി​ദ്വേ​ഷ​വും വേ​ണ്ടെ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ൽ​പ​റ്റ മ​സ്​​ജി​ദ്​ മു​ബാ​റ​ക്കി​ൽ ന​ട​ന്ന സൗ​ഹൃ​ദ ജു​മു​അ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. വെ​ള്ളി​യാ​ഴ്​​ച ജു​മു​അ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കാ​നും ആ​രാ​ധ​നാ​രീ​തി​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും സ​മൂ​ഹ​ത്തി​െൻറ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രും വി​വി​ധ മ​ത​വി​ശ്വാ​സി​ക​ളും പ​ള്ളി​യി​ലെ​ത്തി​യ​ത്​ ജി​ല്ല​യി​ലെ​ത​ന്നെ ആ​ദ്യ അ​നു​ഭ​വ​മാ​യി മാ​റി.​

ഇ​സ്​​ലാ​മും അ​തി​െൻറ ആ​രാ​ധ​ന​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സു​താ​ര്യ​മാ​ണെ​ന്ന സ​​ന്ദേ​ശ​മു​യ​ർ​ത്തി​പ്പി​ടി​ച്ച്​ പ​ര​സ്​​പ​ര​മു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ അ​ക​റ്റു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട വ്യ​ക്​​തി​ക​ളാ​ണ്​ സം​ബ​ന്ധി​ച്ച​ത്.

ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി മ​സ്​​ജി​ദി​ന​ക​ത്ത്​ പ്ര​വേ​ശി​ക്കാ​നും ആ​രാ​ധ​ന​ക​ൾ​ക്ക്​ സാ​ക്ഷ്യം​വ​ഹി​ക്കാ​നും സാ​ധി​ച്ച​തി​െൻറ സ​ന്തോ​ഷം ജു​മു​അ ന​മ​സ്​​കാ​രാ​ന​ന്ത​രം ന​ട​ന്ന സൗ​ഹൃ​ദ സ​ദ​സ്സി​ൽ സം​സാ​രി​ച്ച​വ​ർ പ​ങ്കു​വെ​ച്ചു. സാ​മൂ​ഹി​ക അ​ക​ല​മെ​ന്ന​ത്​ മാ​ന​സി​ക അ​ക​ല​മാ​ക്കി മാ​റ്റാ​നു​ള്ള ബോ​ധ​പൂ​ർ​വ ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​ണ്​ ഈ ​സം​ഗ​മ​മെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ പ​റ​ഞ്ഞു. വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ മ​ത​ധ്രു​വീ​ക​ര​ണം ഭ​യാ​ന​ക​മാ​യ തോ​തി​ൽ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​​ഗ്ര​ത​പു​ല​ർ​ത്ത​ണ​മെ​ന്ന്​ റി​ട്ട. ഐ.​എ.​എ​സ്​ ഓ​ഫി​സ​ർ ബാ​ല​ഗോ​പാ​ല​ൻ ആ​ഹ്വാ​നം ചെ​യ്​​തു.

ജോ​ലി സം​ബ​ന്ധ​മാ​യി പ​ല ദേ​വാ​ല​യ​ങ്ങ​ളി​ലും പോ​വേ​ണ്ടി വ​ന്ന​പ്പോ​ൾ എ​ന്തി​നാ​ണ്​ ഇ​വി​ടെ വ​ന്ന​ത്, പു​ണ്യ​സ്ഥ​ല​മ​ല്ലേ എ​ന്നു​പ​റ​ഞ്ഞ്​ ഇ​റ​ക്കി​വി​ട്ട അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന്​ ജോ​ൺ മാ​ത പ​റ​ഞ്ഞു. ജാ​തി-​മ​ത ഭേ​ദ​മി​ല്ലാ​തെ ത​ന്നെ ഒ​രു​മി​ച്ചു​കൂ​ടാ​ൻ ക​ഴി​യു​ന്ന മ​ന​സ്സു​ള്ള​വ​രാ​വു​ക​യും ഇ​ത​ര മ​ത​ങ്ങ​ളി​ൽ ആ​രും കൈ​ക​ട​ത്താ​തി​രി​ക്കു​ക​യും ചെ​യ്യു​േ​മ്പാ​ൾ​ ഉ​ത്ത​മ സ​മൂ​ഹം സൃ​ഷ്​​ടി​ക്ക​പ്പെ​ടു​മെ​ന്ന്​ പ്ര​സ​ന്ന​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​റി​യാ​നും അ​റി​യി​ക്കാ​നു​മു​ള്ള വേ​ദി​ക​ളാ​ണ്​ ഇ​ത്ത​രം സം​ഗ​മ​ങ്ങ​ളെ​ന്നും മ​നു​ഷ്യ​ത്വ​ത്തി​ന്​ മ​ത​മി​ല്ലെ​ന്നും മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും വി​ജ​യ​ൻ കു​രി​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ വി​നോ​ദ്, കെ.​കെ.​എ​സ്. നാ​യ​ർ, ര​ഞ്​​ജി​ത്ത്, വേ​ലാ​യു​ധ​ൻ (എ​സ്.​ബി.​ഐ), പി.​ടി. പ്ര​കാ​ശ​ൻ, ഡോ. ​ദു​ഷ്യ​ന്ത​ൻ, ജ​യ​ൻ, സി​ജീ​ഷ്​ പാ​ൽ​വെ​ളി​ച്ചം, അ​ശോ​ക​ൻ, ശ​ങ്ക​ര​ൻ, പി.​ടി. വ​ർ​ഗീ​സ്, ശി​വ​ദാ​സ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു. ക​ൽ​പ​റ്റ മ​സ്​​ജി​ദ്​ മു​ബാ​റ​ക്​ ഖ​ത്തീ​ബ്​ ടി.​പി. യൂ​നു​സ്​ നേ​തൃ​ത്വം ന​ൽ​കി. മ​സ്​​ജി​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​രാ​യി​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​മു​ഹ​മ്മ​ദ്​ സ്വാ​ഗ​ത​വും മ​സ്​​ജി​ദ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഫാ​റൂ​ഖ്​ സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalpetta Masjid
News Summary - friendly message in Kalpetta Masjid juma
Next Story