പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് തടഞ്ഞു
text_fieldsകൽപറ്റ: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന പുൽപള്ളിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു. കേസിലെ ഒന്നും രണ്ടും പ്രതികളായ ദീപക്കിെൻറയും ഗിരീഷിെൻറയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കൽപറ്റ ജില്ല കോടതിയാണ് സെപ്റ്റംബർ 24വരെ അറസ്റ്റ് തടഞ്ഞത്. കേസിൽ വിശദമായി
24നു വാദം കേൾക്കുമെന്നും അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശം നൽകി. അഡ്വ. ബി.എ. ആളൂരാണ് പ്രതികൾക്ക് വേണ്ടി ജാമ്യഹരജി നൽകിയത്. വനപാലകരെ കബളിപ്പിക്കൽ, വനത്തിൽനിന്ന് മരംമുറിച്ചു എന്നീ കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ തിരുവനന്തപുരം വാമനപുരം സ്വദേശി എ.ആര്. രാജേഷ് (34), കൊല്ലം സ്വദേശി പി. പ്രവീണ്‍ (27) എന്നിവർ ആഗസ്റ്റ് 28ന് പിടിയിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണു സംഘം രണ്ടാഴ്ച ചുറ്റിയടിച്ചത്. നക്ഷത്രഹോട്ടലുകളിലായിരുന്നു താമസം. വയനാട്ടിലെത്തിയ സംഘം വനപാലകരെ കബളിപ്പിച്ച് വെട്ടത്തൂരിലെ വാച്ച് ടവറില്‍ താമസിച്ചു. ഇവർക്ക് ഭക്ഷണവും വാഹനസൗകര്യവും വനപാലകർ ഒരുക്കിനൽകിയിരുന്നു. വയനാട്ടില്‍ വിവിധ കേസുകള്‍ അന്വേഷിക്കാനെത്തിയതെന്നാണ് ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചത്.
വെട്ടത്തൂരിലെ താമസത്തിനു ശേഷം വടക്കനാട്ട് സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച പ്രതികളെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിെൻറ പേരില്‍ സുൽത്താൻ ബത്തേരി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. അവിടെയും ഉന്നതരാണെന്നു പറഞ്ഞ് രക്ഷപ്പെട്ടു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെ വനപാലകര്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
