Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ വിൽപനയുടെ മറവിൽ തട്ടിപ്പ്; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കാർ വിൽപനയുടെ മറവിൽ തട്ടിപ്പ്; യുവാവ് അറസ്​റ്റിൽ
cancel

കമ്പളക്കാട്: കാർ വിൽപനയുടെ മറവിൽ നിരവധി തട്ടിപ്പുകൾ നടത്തിയ യുവാവ് അറസ്​റ്റിൽ. പള്ളിക്കുന്ന് സ്വദേശി വടക്കേൽ അജി മാത്യുവിനെയാണ് (40) കമ്പളക്കാട് സ്​റ്റേഷൻ ഇൻസ്പെക്ടർ എം.വി. പളനിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ് ചെയ്തത്.

വർഷങ്ങളായി ഇയാൾ ആളുകളിൽനിന്ന്​ കാറുകൾ വാങ്ങി മൈസൂരുവിൽ കൊണ്ടുപോയി പൊളിച്ചുവിൽക്കുകയും പണം ചോദിച്ചെത്തുന്ന ഉടമസ്ഥരെ കബളിപ്പിക്കുകയുമായിരുന്നു പതിവ്. ഇയാൾക്കെതിരെ പനമരം, ബത്തേരി, മാനന്തവാടി സ്​റ്റേഷനുകളിൽ സമാന രീതിയിലുള്ള നിരവധി പരാതികൾ ഉള്ളതായി പൊലീസ് പറഞ്ഞു. കണിയാമ്പറ്റ സ്വദേശിനി നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ പിടിയിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story