Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightയു​വാ​വി​െൻറ...

യു​വാ​വി​െൻറ ചി​കി​ത്സ​ക്കാ​യി പ​ന്തു​രു​ളു​ന്നു

text_fields
bookmark_border
യു​വാ​വി​െൻറ ചി​കി​ത്സ​ക്കാ​യി പ​ന്തു​രു​ളു​ന്നു
cancel

ക​ല്‍പ​റ്റ: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വി​െൻറ ചി​കി​ത്സ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.

മേ​പ്പാ​ടി നെ​ല്ലി​മു​ണ്ട സ്വ​ദേ​ശി 24കാ​ര​നാ​യ ബാ​വു​പ്പ​യു​ടെ ചി​കി​ത്സ​ക്കാ​യാ​ണ് തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്. താ​ഴെ നെ​ല്ലി​മു​ണ്ട​യി​ലെ ഫ്ല​ഡ്​​ലി​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഡി​സം​ബ​ർ 25, 26 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തും​നി​ന്നു​ള്ള പ​ര​മാ​വ​ധി ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് യു​വ​ജ​ന ക്ല​ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ജാ​ബി​ര്‍ഷാ, എം. ​ജി​തി​ന്‍, പി. ​അ​ബ്​​ദു​ള്‍ഹ​യ്യ് എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കു​ടും​ബ​ശ്രീ, പ​ള്‍സ് എ​മ​ര്‍ജ​ന്‍സി ടീം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ധ​ന​സ​മാ​ഹ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. 30 ല​ക്ഷം രൂ​പ​യാ​ണ് ചി​കി​ത്സ​ക്കാ​യി ക​ണ്ടെ​ത്തേ​ണ്ട​ത്.

മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ക്ക് 20000 രൂ​പ​യും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ക്ക് 10000 രൂ​പ​യു​മാ​ണ് കാ​ഷ് പ്രൈ​സ്. ഒ​ന്നാം​സ​മ്മാ​ന ട്രോ​ഫി ജാ​ബി​ര്‍ഷ വ​യ​നാ​ടും ര​ണ്ടാം സ​മ്മാ​ന ട്രോ​ഫി എ​വ​ര്‍ട​ണ്‍ ആ​ര്‍ട്‌​സ് ആ​ൻ​ഡ്​​ സ്‌​പോ​ര്‍ട്‌​സ് ക്ല​ബു​മാ​ണ് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന​ത്.

ടീ​മു​ക​ള്‍ക്ക് ബു​ക്ക് ചെ​യ്യു​ന്ന​തി​ന്​ 7025573237 ന​മ്പ​റി​ലും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 9947369806 ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamenttreatment helpkidney treatment
News Summary - football tournament for youths kidney treatment
Next Story