Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2022 10:21 AM IST Updated On
date_range 24 Dec 2022 10:21 AM ISTവൈദ്യുത ദീപാലങ്കാരം: വേണം, ആഘോഷത്തിനൊപ്പം ജാഗ്രതയും
text_fieldsbookmark_border
കൽപറ്റ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങൾ നടത്തുമ്പോള്‍ അപകടങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷ നിർദേശങ്ങള്‍ നൽകി ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്. പ്രധാനപ്പെട്ട ജാഗ്രതാനിർദേശങ്ങൾ താഴെ നൽകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഓഫിസുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഫോണ്‍: 04936- 295004.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- പുതുതായി വയറിങ് ആവശ്യമുള്ളവര്‍ അംഗീകൃത ലൈസന്‍സ് ഉള്ളവരെകൊണ്ട് ചെയ്യിക്കണം.
- ഐ.എസ്.ഐ മുദ്രയുള്ള 30 എം. എ സെന്‍സിറ്റിവിറ്റിയുള്ള ആര്.സി.സി.ബി സര്‍ക്യൂട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കണം.
- ആര്.സി.സി.ബിയുടെ മുകളിലുള്ള പുഷ്ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണം.
- ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്ക് ഇന്‍സുലേറ്റഡ് വയറുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം മൂന്നു വയറുകളുള്ള ഡബിള്‍ ഇന്‍സുലേറ്റഡ് കേബിളുകള്‍ ഉപയോഗിക്കുക. മൂന്നാമത്തെ വയര്‍ നിര്‍ബന്ധമായും എര്‍ത്തുമായി ബന്ധിപ്പിക്കണം.
- ഐ.എസ്.ഐ മുദ്രയുള്ള വയറുകള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ മാത്രം ഉപയോഗിക്കുക.
- പ്രത്യേകം സ്വിച്ചോട് കൂടിയ ത്രീപിന്‍ പ്ലഗ് സോക്കറ്റ് വഴി മാത്രം വൈദ്യുതി എടുക്കുക. ഒരു കാരണവശാലും വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്.
- അലങ്കാരവുമായി ബന്ധപ്പെട്ട എല്ലാ ലോഹഭാഗങ്ങളും കൃത്യമായി എര്‍ത്ത് ചെയ്യുക.
- പരാമവധി ജോയിന്റ് ഇല്ലാത്ത കണക്ഷന് നല്കാന് ശ്രമിക്കുക. അത്യാവശ്യമുണ്ടെങ്കില്‍ ഐ.എസ്.ഐ മുദ്രയുള്ള ഇന്സുലേഷന് ടേപ്പ് ഉപയോഗിച്ച് ഇന്‍സുലേറ്റ് ചെയ്ത് കൈയ്യെത്താത്ത വിധം ഉറപ്പിക്കുക.
- വീടിനോ കെട്ടിടത്തിനോ പുറത്തേക്ക് അലങ്കാരങ്ങള്‍ ചെയ്യുമ്പോള്‍ അതിനടുത്ത് വൈദ്യുതി ലൈന്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം.
- സ്ഥാപനത്തിലെ എര്‍ത്തിങ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

