ആവേശക്കൊടുമുടിയിലേക്ക്; പ്രിയങ്ക ഗാന്ധി നാളെ ജില്ലയിൽ
text_fieldsസുൽത്താൻ ബത്തേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണന്റെ വികസനപത്രിക ചീയമ്പം 73 ഉന്നതിയില്‍ ആദിവാസി കോണ്‍ഗ്രസ് ദേശീയ കോഓഡിനേറ്റര്‍ ഡോ. വെങ്കിടേഷ് ധവാന് പ്രകാശനം ചെയ്യുന്നു
കല്പറ്റ: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണം ആവേശക്കൊടുമുടി കയറുന്നു.പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം മുന്നണികൾ ഓട്ടപ്പാച്ചിലിലാണ്. ഞായറാഴ്ച പാർട്ടി പ്രവർത്തകർ വീടുകളിൽ കയറി സ്ലിപ്പുകളും ലഘുലേഖകളും കൈമാറാനാണ് കൂടുതൽ സമയവും ചെലവിട്ടത്. യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എം.പി ചൊവ്വാഴ്ച വയനാട്ടിലെത്തും.
9.20ന് പടിഞ്ഞാറത്തറയിൽ കൽപറ്റ മണ്ഡലം സ്ഥാനാർഥി ടി. സിദ്ദീഖിന്റെ പ്രചാരണയോഗത്തിലും 10.10ന് മാനന്തവാടി മണ്ഡലം സ്ഥാനാർഥി ഉഷ വിജയന്റെ പ്രചാരണ യോഗത്തിലും 11.40ന് സുൽത്താൻ ബത്തേരിയിൽ ഐ.സി ബാലകൃഷ്ണന്റെ പ്രചാരണപരിപാടിയിലും പ്രിയങ്ക പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

