Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകെ​ട്ടു​ക​ള്‍...

കെ​ട്ടു​ക​ള്‍ പ​ല​വി​ധം; അ​ഴി​ക്കാ​ന്‍ ഒ​റ്റ​വ​ഴി

text_fields
bookmark_border
എ​ന്‍റെ കേ​ര​ളം മെ​ഗാ പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള​യി​​​ലെ അ​ഗ്‌​നി​ര​ക്ഷ സേ​ന​യു​ടെ സ്റ്റാ​ൾ
cancel
camera_alt

എ​ന്‍റെ കേ​ര​ളം മെ​ഗാ പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള​യി​​​ലെ അ​ഗ്‌​നി​ര​ക്ഷ സേ​ന​യു​ടെ സ്റ്റാ​ൾ

Listen to this Article

ക​ൽ​പ​റ്റ: ജീ​വി​ത പ​രി​സ​ര​ങ്ങ​ളി​ല്‍ അ​പാ​യ​പ്പെ​ടു​മ്പോ​ഴും അ​ല്ലാ​ത്ത​പ്പോ​ഴും ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ എ​ളു​പ്പ​ത്തി​ലു​ള്ള ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് തു​ണ​യാ​കു​ന്ന 23 കെ​ട്ടു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് അ​ഗ്‌​നി​ര​ക്ഷ​സേ​ന. എ​ന്‍റെ കേ​ര​ളം മെ​ഗാ പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള​യി​ലാ​ണ് അ​ഗ്‌​നി​ര​ക്ഷ​സേ​ന​യു​ടെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള കെ​ട്ടു​ക​ള്‍ അ​റി​വി​നൊ​പ്പം കൗ​തു​ക​വു​മാ​കു​ന്ന​ത്. ഹാ​ഫ് ഹി​ച്ച്, ക്ലോ ​ഹി​ച്ച്, ഫി​ഗ​ര്‍ ഓ​ഫ് എ​യ്റ്റ്, റീ​ഫ് നോ​ട്ട്, സ്ലീ​പ്പ​റി ഹി​ച്ച്, കാ​രി​ക്ക് ബെ​ന്‍ഡ്, ഇ​യ​ര്‍ നോ​ട്ട്, സിം​ഗി​ള്‍ ഷീ​റ്റ് ബെ​ന്‍ഡ്, ഡെ​ബി​ള്‍ ഷീ​റ്റ് ബെ​ന്‍ഡ്, കാ​റ്റ്‌​സ് പോ, ​റ​ണ്ണി​ങ് ബോ​ലൈ​ന്‍, ഡ്രേ ​ഹി​ച്ച് എ​ന്നി​ങ്ങ​നെ 23ത​രം കെ​ട്ടു​ക​ള്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി അ​ഗ്നി​ര​ക്ഷ​സേ​ന ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള അ​വ​ബോ​ധം ന​ല്‍കാ​നും നി​ത്യ​ജീ​വി​ത​ത്തി​ല്‍ ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ പ്രാ​യോ​ഗി​ക​മാ​ക്കാ​നും മേ​ള​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍കു​ന്നു. ഒ​രേ​സ​മ​യം നാ​ടി​ന്‍റെ ര​ക്ഷ​ക​രും സൗ​ജ​ന്യ പ​രി​ശീ​ല​ക​രു​മാ​യി മാ​റു​ന്ന അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ ഈ ​സ്റ്റാ​ളും പു​തു​മ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ്. ഇ​ത്ത​രം അ​റി​വു​ക​ള്‍ക്കൊ​പ്പം അ​ത്യാ​ധു​നി​ക ജീ​വ​ന്‍ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും സ്റ്റാ​ളി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

കെ​ട്ടി​ട​ങ്ങ​ളി​ലോ വാ​ഹ​ന​ങ്ങ​ളി​ലോ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ഉ​ട​ൻ പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന ഹൈ​ഡ്രോ​ളി​ക് ക​ട്ട​ര്‍, സ്പെ​ഡ​ര്‍, വി​ഷ​വാ​ത​കം നി​റ​ഞ്ഞ കി​ണ​റു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും മ​റ്റും പ്ര​വ​ര്‍ത്ത​നം ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ പു​റ​ന്ത​ള്ളാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ബ്ലോ​വ​ര്‍, തീ​യ​ണ​ക്കു​ന്ന വി​വി​ധ​ത​രം ഫ​യ​ര്‍ ഫൈ​റ്റി​ങ് ബ്രാ​ഞ്ചു​ക​ള്‍, അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ ഉ​യ​ര്‍ത്തു​ന്ന​തി​നും അ​പ​ക​ട​ത്തി​ൽ​പെ​ട്ട കെ​ട്ടി​ട​ങ്ങ​ള്‍ ഉ​യ​ര്‍ത്തി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നും ഉ​പ​യോ​ഗി​ക്കു​ന്ന ന്യൂ​മാ​റ്റി​ക് എ​യ​ര്‍ ബാ​ഗ്, അ​ത്യാ​ധു​നി​ക സ്വ​യം​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍, കോ​ണ്‍ക്രീ​റ്റ് ക​ട്ടി​ങ്ങി​നു​ള്ള ഡി​മോ​ളി​ഷി​ങ് ഹാ​മ്മ​ര്‍, വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ട​ന്നു​ചെ​ല്ലാ​ന്‍ ക​ഴി​യാ​ത്ത ഇ​ട​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​പ്പി​ച്ച് തീ​യ​ണ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഫ്ലോ​ട്ടി​ങ് പ​മ്പ്, അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​യ ലൈ​ഫ് ഡി​ക്ട​റ്റ​ര്‍, തീ​യ​ണ​ക്കു​ന്ന പൗ​ഡ​ര്‍ ബാ​ള്‍, ഫ​യ​ര്‍ ബാ​ള്‍, ജ​ല​ര​ക്ഷ പ്ര​വ​ര്‍ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​കൂ​ബ, അ​ഗ്നി​ര​ക്ഷ പ്ര​വ​ര്‍ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പി.​പി.​ഇ കി​റ്റ്, രാ​സ​വ​സ്തു ചോ​ര്‍ച്ച വേ​ള​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന കെ​മി​ക്ക​ല്‍ സ്യൂ​ട്ട്, തു​ട​ങ്ങി​യ​വ സ്റ്റാ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്നു. അ​പ​ക​ട​ങ്ങ​ളി​ല്‍ എ​ങ്ങ​നെ പ്ര​ഥ​മ ചി​കി​ത്സ ന​ല്‍കാ​മെ​ന്നും ബോ​ധ​വ​ത്ക​ര​ണ​വും ന​ല്‍കു​ന്നു​ണ്ട്. മോ​തി​രം കൈ​യി​ല്‍ കു​ടു​ങ്ങി​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റി​ക​ട​ക്കാ​നും പാ​ച​ക​വാ​ത​ക ഗ്യാ​സ് ചോ​ര്‍ച്ച​യു​ണ്ടാ​യാ​ല്‍ അ​വ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യാ​മെ​ന്നും ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍ ന​ല്‍കേ​ണ്ട പ്ര​ഥ​മ ചി​കി​ത്സ​ക​ളെ​പ്പ​റ്റി​യും സേ​നാം​ഗ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ല്‍പ​റ്റ, മാ​ന​ന്ത​വാ​ടി അ​ഗ്‌​നി​ര​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് സ്റ്റാ​ളി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ente keralam
News Summary - ente keralam exhibition kalpetta
Next Story