എമിൽ ബെന്നിക്ക് മാതൃവിദ്യാലയത്തിന്റെ ആദരം
text_fieldsഗോകുലം കേരള ടീമിലെ മികച്ച കളിക്കാരൻ എമിൽ ബെന്നിക്ക് മാതൃവിദ്യാലയമായ കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ ഉപഹാരം സമ്മാനിക്കുന്നു
കൽപറ്റ: കൊൽക്കത്തയിൽ നടന്ന ഐ ലീഗ് ഫുട്ബാളിൽ കിരീടം സ്വന്തമാക്കിയ ഗോകുലം കേരള ടീമിലെ മികച്ച കളിക്കാരൻ എമിൽ ബെന്നിക്ക് മാതൃവിദ്യാലയമായ കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിെൻറ അനുമോദനം. ഒന്നാം ക്ലാസ് മുതൽ പത്തുവരെ എസ്.കെ.എം.ജെയിലാണ് പഠിച്ചത്. സെപ്റ്റ് പരിശീലന പരിപാടിയിലൂടെ എസ്.കെ.എം.ജെ മൈതാനത്ത് പന്ത് തട്ടിയായിരുന്നു തുടക്കം.
പിന്നീട് വിദേശ രാജ്യങ്ങളിലടക്കമുള്ള ടൂർണമെൻറുകളിൽ കളിച്ചു. സെപ്റ്റ് പരിശീലകരായ ബൈജു, അയൂബ്, രാജേഷ് എന്നിവരുടെ ശിക്ഷണത്തിൽ മികച്ച ഫുട്ബാളറായി വളരുകയായിരുന്നു. ഐ ലീഗ് ഫൈനലിൽ മിന്നുന്ന ഗോളോടെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട എമിൽ ബെന്നിയെ നിരവധി അവസരങ്ങൾ കാത്തുനിൽക്കുകയാണ്. തൃക്കൈപ്പറ്റ സ്വദേശിയാണ്.
അനുമോദന സമ്മേളനം പ്രിൻസിപ്പൽ എ. സുധാറാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ എം.കെ. അനിൽകുമാർ പൊന്നാടയണിയിച്ചു. സീനിയർ അസി. എം.പി. കൃഷ്ണകുമാർ, കായികാധ്യാപകരായ ഡൈനി കെ. വർഗീസ്, അരുൺ ടി. ജോസ്, അധ്യാപകരായ എം.സി. രമ മണി, പി. അനിത, ടി.എം. അനൂപ്, എം. വിവേകാനന്ദൻ, കെ. ഷാജി, ബെന്നി എന്നിവർ സംസാരിച്ചു.

