Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightമന്ത്രിതല യോഗ തീരുമാനം...

മന്ത്രിതല യോഗ തീരുമാനം നടപ്പായില്ല; എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് തുറന്നില്ല

text_fields
bookmark_border
മന്ത്രിതല യോഗ തീരുമാനം നടപ്പായില്ല; എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് തുറന്നില്ല
cancel

ക​ല്‍പ​റ്റ: എ​ല്‍സ്റ്റ​ണ്‍ എ​സ്‌​റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ര്‍ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​യി​ല്ല. 69 ദി​വ​സം നീ​ണ്ട തൊ​ഴി​ലാ​ളി സ​മ​ര​ത്തി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ഫെ​ബ്രു​വ​രി 13ന് ​തൊ​ഴി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളാ​ണ് ഇ​നി​യും ന​ട​പ്പാ​കാ​ത്ത​ത്.

മാ​ർ​ച്ച് ഒ​ന്നു മു​ത​ല്‍ എ​സ്‌​റ്റേ​റ്റ് തു​റ​ന്നു​പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു തൊ​ഴി​ലാ​ളി സം​ഘ​ട​ന-​മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​നം. ഫെ​ബ്രു​വ​രി 28ന് ​മൂ​ന്നു​മാ​സ​ത്തെ ശ​മ്പ​ള കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്യു​മെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും ന​ട​പ്പാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി തൊ​ഴി​ലും വേ​ത​ന​വു​മി​ല്ലാ​ത്ത എ​ല്‍സ്റ്റ​ണ്‍ എ​സ്‌​റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണ്.

മാ​ര്‍ച്ച് പ​കു​തി പി​ന്നി​ട്ടി​ട്ടും ശ​മ്പ​ള കു​ടി​ശ്ശി​ക ന​ല്‍കാ​നോ എ​സ്‌​റ്റേ​റ്റ് തു​റ​ന്ന് പ്ര​വ​ര്‍ത്തി​ക്കാ​നോ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ശ​മ്പ​ള കു​ടി​ശ്ശി​ക​യു​ടെ ബാ​ക്കി മാ​ര്‍ച്ച് 10ന​കം പൂ​ര്‍ണ​മാ​യും തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ന​ല്‍കാ​നും ഏ​പ്രി​ല്‍ ഏ​ഴി​ന​കം ബോ​ണ​സ് വി​ത​ര​ണം ചെ​യ്യാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി​രു​ന്നു.

തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ത്ത മാ​നേ​ജ്‌​മെ​ന്റ് ന​ട​പ​ടി​ക്കെ​തി​രെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. മ​ന്ത്രി​ത​ല യോ​ഗ തീ​രു​മാ​ന​ങ്ങ​ള്‍ക്ക് പു​ല്ലു​വി​ല​യാ​ണ് മാ​നേ​ജ്‌​മെ​ന്റ് ന​ല്‍കു​ന്ന​തെ​ന്നും വി​ഷ​യ​ത്തി​ൽ തൊ​ഴി​ല്‍ വ​കു​പ്പ് നി​ശ​ബ്ദ​ത തു​ട​രു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.

സ​മ​രം അ​വ​സാ​നി​പ്പാ​ക്കാ​നാ​യി ന​ട​ത്തി​യ പ്ര​ഹ​സ​ന​മാ​യി​രു​ന്നു മ​ന്ത്രി​ത​ല യോ​ഗ​മെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. പു​ല്‍പാ​റ, പെ​രു​ന്ത​ട്ട ന​മ്പ​ര്‍ വ​ണ്‍, ന​മ്പ​ര്‍ ടു ​ഡി​വി​ഷ​നു​ക​ളി​ലാ​യി ഇ​രു​ന്നൂറോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​സ്‌​റ്റേ​റ്റി​ലു​ള്ള​ത്.

ജോ​ലി​യു​ടെ വേ​ത​ന​വും ആ​നു​കൂ​ല്യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്‍സ്റ്റ​ണ്‍ എ​സ്‌​റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​രം ആ​രം​ഭി​ച്ച​ത്. തൊ​ഴി​ല്‍ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലും പൊ​ലീ​സും തോ​ട്ടം ഉ​ട​മ​യെ ച​ര്‍ച്ച​ക്ക് ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ട​മ സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍ന്നാ​ണ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ര്‍ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പി​ന്നീ​ട് സ​മ​രം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും തീ​രു​മാ​ന​ങ്ങ​ളൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​കാ​ത്ത​തി​ന്റെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salary arrearsElston Estate
News Summary - Elston Estate was not opened
Next Story