2.88 കിലോ കഞ്ചാവുമായി വയോധികൻ പിടിയിൽ
text_fieldsടി.എം. മൊയ്തു
കൽപറ്റ: 2.88 കിലോ കഞ്ചാവുമായി വയോധികൻ പിടിയിൽ. മീനങ്ങാടി പത്മശ്രീ കവലയിലെ ടി.എം. മൊയ്തു (61) ആണ് പിടിയിലായത്. പത്മശ്രീ കവലയിലെ ചിക്കൻ കടയിയിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. മുമ്പും നിരവധി തവണ കഞ്ചാവുകേസിൽ പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, ജില്ല നർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാറിെൻറ നിർദേശപ്രകാരം ജില്ല ലഹരിവരുദ്ധ സേനാംഗങ്ങളും വയനാട് പൊലീസ് ഡോഗ് സ്ക്വാഡും മീനങ്ങാടി എസ്.ഐ പി.സി. സജീവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

