Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightമ​നു​ഷ്യാ​വ​കാ​ശ...

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ട​ൽ; വി​ദ്യാ​ർ​ഥി​നി​ക്ക്​ വി​ദ്യാ​ഭ്യാ​സ വാ​യ്പ ല​ഭ്യ​മാ​യി

text_fields
bookmark_border
Applying for Education Loan These you Must Know First
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട് ഡി.​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബി. ​ഫാ​മി​ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നി​ഷേ​ധി​ച്ച വി​ദ്യാ​ഭ്യാ​സ വാ​യ്പ അ​നു​വ​ദി​ച്ച​താ​യി കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു.

ത‍െൻറ പി​താ​വി​ന് വാ​യ്പ​യെ​ടു​ക്കാ​ൻ യോ​ഗ്യ​ത നി​ശ്ച​യി​ക്കു​ന്ന സി​ബി​ൽ സ്കോ​ർ കു​റ​ഞ്ഞ​തു​കാ​ര​ണം വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ച്ചെ​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കേ​സെ​ടു​ത്ത് ബാ​ങ്കി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി‍ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി​യി​ട്ടു​ള്ള​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​ന് മ​റ്റ് ബാ​ങ്കു​ക​ളി​ൽ വാ​യ്പ കു​ടി​ശ്ശി​ക ഉ​ണ്ടാ​യി​രു​ന്ന​താ​യി കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് അ​മ്പ​ല​വ​യ​ൽ ശാ​ഖ മാ​നേ​ജ​ർ ക​മീ​ഷ​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ർ എ​സ്.​ബി.​ഐ​യി​ലു​ണ്ടാ​യി​രു​ന്ന വാ​യ്പ തീ​ർ​ത്ത് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ ത​നി​ക്ക് വി​ദ്യാ​ഭ്യാ​സ വാ​യ്പ അ​നു​വ​ദി​ക്കാ​ത്ത​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​നി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്നു.​

വി​ദ്യാ​ർ​ഥി​നി​ക്ക് മൂ​ന്ന്​ ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ അ​നു​വ​ദി​ച്ച​താ​യി ബാ​ങ്ക് അ​റി​യി​ച്ചു. ഇ​തി‍ന്റെ ഒ​ന്നാം ഗ​ഡു വി​ദ്യാ​ർ​ഥി​നി കൈ​പ്പ​റ്റി. ക​ൽ​പ​റ്റ​യി​ൽ ന​ട​ന്ന സി​റ്റി​ങ്ങി​ൽ ഹാ​ജ​രാ​യ വി​ദ്യാ​ർ​ഥി​നി ത​നി​ക്ക് വാ​യ്പ അ​നു​വ​ദി​ച്ച​താ​യി ക​മീ​ഷ​നെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education loanhuman rights commission
News Summary - education loan got to student due to intervention of Human Rights Commission
Next Story