Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഇ-​മു​റ്റം;...

ഇ-​മു​റ്റം; സ്മാ​ർ​ട്ടാ​യി ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ

text_fields
bookmark_border
ഇ-​മു​റ്റം; സ്മാ​ർ​ട്ടാ​യി ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ
cancel
camera_alt

ഇ-​മു​റ്റം ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ​ദ്ധ​തി പ്ര​ഖ്യാ​പ​നം അ​ഡ്വ ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.എ ​നി​ർ​വ​ഹി​ക്കു​ന്നു

ക​ൽ​പ​റ്റ: ഇ-​മു​റ്റം ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യി ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി സാ​ക്ഷ​ര​ത മി​ഷ​നി​ലൂ​ടെ​യാ​ണ് ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ​യി​ല്‍ ഇ-​മു​റ്റം ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​തി​നി​ർ​ണാ​യ​ക ഘ​ട​ക​മാ​ണ് ഇ-​സാ​ക്ഷ​ര​ത​യെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​അ​ജി​ത, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ അ​ഡ്വ. എ.​പി മു​സ്ത​ഫ, അ​ഡ്വ. ടി.​ജെ. ഐ​സ​ക്, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ പി.​വി. ശാ​സ്ത പ്ര​സാ​ദ്, ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി പി.​ടി. ദേ​വ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​താ​ണ് ഇ-​മു​റ്റം

ഡി​ജി​റ്റ​ൽ നി​ര​ക്ഷ​ര​ത ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ക​മ്പ്യൂ​ട്ട​ർ, ഇ​ന്റ​ർ​നെ​റ്റ്, സ്മാ​ർ​ട്ട് ഫോ​ൺ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഇ-​മു​റ്റം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ല്‍പ​റ്റ ഗ​വ. എ​ന്‍.​എം.​എ​സ്.​എം കോ​ള​ജി​ലെ എ​ൻ.​എ​സ്.​എ​സ്, എ​ൻ.​സി.​സി വ​ള​ന്റി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.

ര​ജി​സ്റ്റ​ർ ചെ​യ്ത പ​ഠി​താ​ക്ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗി​ച്ച് 10 മ​ണി​ക്കൂ​ർ ക്ലാ​സ് ന​ൽ​കി. ന​ഗ​ര​സ​ഭ​യി​ലെ 28 വാ​ർ​ഡു​ക​ളി​ലേ​ക്ക് ര​ണ്ടു പേ​ർ വീ​തം 56 വി​ദ്യാ​ർ​ഥി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി.

സാ​ക്ഷ​ര​ത മി​ഷ​ന്റെ മേ​പ്പാ​ടി, ക​ൽ​പ​റ്റ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsKalpettaCity CouncilE-muttam
News Summary - E-muttam; Smart kalpetta city council
Next Story