Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ-ക്യൂബ്: ഇനി ഇംഗ്ലീഷ് പഠിക്കാം ഈസിയായി

text_fields
bookmark_border
ഒന്നു മുതൽ എട്ടുവരെ ക്ലാസിലെ വിദ്യാർഥികൾക്കായി കൈറ്റിന്‍റെ ഇ-ലാംഗ്വേജ് സോഫ്റ്റ്വെയർ ഒരുങ്ങുന്നു
E-Cube: Now you can easily learn English
cancel
camera_alt

ഇ-​ക്യൂ​ബ് ഇം​ഗ്ലീ​ഷ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ർ​ക്ക്​ ക​ൽ​പ​റ്റ എ​ച്ച്.​ഐ.​എം യു.​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​നം

Listen to this Article

കൽപറ്റ: ഹൈടെക് സ്‌കൂള്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളിൽ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് പദ്ധതി ഒരുങ്ങുന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പരിശീലനം.

കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും അനുഭവങ്ങള്‍ പങ്കുവെക്കാനും രസകരമായ കഥകള്‍ കേള്‍ക്കാനും വായിക്കാനും ധാരാളം പഠനപ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ചെയ്യാനും ഇ-ക്യൂബ് ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. നിലവില്‍ വിദ്യാലയങ്ങളില്‍ ലഭ്യമായ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഇന്‍ററര്‍നെറ്റ് സൗകര്യംപോലും ആവശ്യമില്ലാത്തവിധം നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കേന്ദ്രീകൃത സെർവർ സംവിധാനം ആവശ്യമില്ലെന്നത് പദ്ധതി നടപ്പാക്കാനുള്ള ചെലവ് കുറക്കുന്നു. ഇ-ക്യൂബ് സോഫ്റ്റ്വെയറിലെ സ്റ്റുഡന്‍റ് കൺസോൾ വഴിയാണ് വിദ്യാർഥികൾക്ക് പഠന-പരിശീലന മൊഡ്യൂളുകൾ ലഭ്യമാവുക. ടീച്ചർ കൺസോൾ വഴി അധ്യാപകർ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. പ്രധാനാധ്യാപകർക്ക് പഠനം നിരീക്ഷിക്കാനുള്ള സൗകര്യവും സോഫ്റ്റ്വെയറിലുണ്ട്. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് ഭാഷാപരിശീലന പ്രവർത്തനങ്ങൾ.

സോഫ്‌റ്റ്‌വെയറിലെ നാലു വിഭാഗത്തിലും 10 കഥകളും ഭാഷാപഠനപ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് കഥകൾ കേൾക്കാനും പരിശീലനപ്രവർത്തനങ്ങൾ ചെയ്യാനും സൗകര്യമുണ്ട്. വിദ്യാർഥികൾക്ക് അവരുടെ ശബ്ദങ്ങളും വിഡിയോകളും റെക്കോഡ് ചെയ്യാനും ആവശ്യമെങ്കിൽ ഭാഷാപ്രയോഗം കൂടുതൽ മെച്ചപ്പെടുത്താനും അവസരമുണ്ടാവും. വിദ്യാർഥികൾ തയാറാക്കുന്ന പ്രോജക്ടുകൾ അവർക്കുതന്നെ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യാൻ കഴിയും.

ഇ-​ക്യൂ​ബ് പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
ക​ഥ​ക​ൾ അ​ട​ക്ക​മു​ള്ള​വ കേ​ൾ​ക്ക​ൽ
വി​ഡി​യോ കാ​ണ​ൽ
ക്വി​സ്​ മ​ത്സ​ര​ങ്ങ​ൾ
ഡ്രാ​ഗ്​ ആ​ൻ​ഡ്​ ഡ്രോ​പ്​ പ​രി​ശീ​ല​നം
തെ​റ്റോ ശ​രി​യോ നി​ശ്ച​യി​ക്ക​ൽ
വി​ട്ട ഭാ​ഗം പൂ​രി​പ്പി​ക്ക​ൽ
ഓ​ഡി​യോ-​വി​ഡി​യോ റെ​ക്കോ​ഡി​ങ്​
അ​സൈ​ൻ​മെ​ന്‍റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യ​ൽ

അ​ധ്യാ​പ​ക​ർ​ക്ക്​ പ​രി​ശീ​ല​നം തു​ട​ങ്ങി

ക​ൽ​പ​റ്റ: ഇ-​ക്യൂ​ബ് ഇം​ഗ്ലീ​ഷ് ഇ-​ലാം​ഗ്വേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ര്‍ക്കു​ള്ള ദ്വി​ദി​ന ഐ.​ടി പ​രി​ശീ​ല​നം ജി​ല്ല​യി​ൽ തു​ട​ങ്ങി. 10 സെ​ഷ​നു​ക​ളി​ലാ​യാ​ണ് ദ്വി​ദി​ന ഐ.​ടി പ​രി​ശീ​ല​നം പ്രൈ​മ​റി അ​ധ്യാ​പ​ക​ര്‍ക്കാ​യി കൈ​റ്റ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ല്‍ മൂ​ന്നു​ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 54 ഡി.​ആ​ര്‍.​ജി​മാ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. അ​ധ്യാ​പ​ക​പ​രി​ശീ​ല​ന​ത്തി​ന് ഇ​ത്ത​വ​ണ സ​മ​ഗ്ര​മാ​യ ഓ​ണ്‍ലൈ​ന്‍ ട്രെ​യി​നി​ങ്​ മാ​നേ​ജ്‌​മെ​ന്‍റ്​ സി​സ്റ്റ​വും കൈ​റ്റ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​ന​ത്തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​നും ഷെ​ഡ്യൂ​ളി​ങ്ങും ബാ​ച്ച് തി​രി​ച്ചു​ള്ള അ​റ്റ​ന്‍ഡ​ന്‍സ്, അ​ക്വി​റ്റ​ന്‍സ്, സ​ര്‍ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്ക​ൽ, ഫീ​ഡ് ബാ​ക്ക് ശേ​ഖ​രി​ക്ക​ൽ എ​ല്ലാം ഇ​തു​വ​ഴി​യാ​ണ് ന​ല്‍കു​ന്ന​ത്.

മേ​യ് 31 വ​രെ നീ​ളു​ന്ന ഐ.​ടി പ​രി​ശീ​ല​ന​ത്തി​ന് വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യി ഇ​തു​വ​രെ 2455 അ​ധ്യാ​പ​ക​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - E-Cube: Now you can easily learn English
Next Story