മയക്കുമരുന്നു ശേഖരം പിടികൂടി; പിതാവും മകനും ഒളിവിൽ
text_fieldsrepresentational image
കൽപറ്റ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി. കോട്ടപ്പടി കുന്നമംഗലം കുന്നിലെ വീട്ടിൽനിന്നാണ് ഗുളിക, ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നുകളും ഹഷീഷും 1170 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുന്നമംഗലം കുന്നിലെ പി. അബ്ദുൽകബീർ (55), മകൻ പി. അബ്ദുൽ സുഹൈൽ (29) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ല െപാലീസ് മേധാവി അർവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാറിെൻറ നിർദേശാനുസരണം ജില്ല ലഹരിവിരുദ്ധ സേനാംഗങ്ങളും മേപ്പാടി എസ്.ഐ വി.പി. സിറാജും സംഘവും നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

