Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവ​ര​ള്‍ച്ച...

വ​ര​ള്‍ച്ച ല​ഘൂ​ക​ര​ണ​ത്തി​ന് ന​ട​പ​ടി

text_fields
bookmark_border
drought
cancel

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ വ​ര​ള്‍ച്ച ല​ഘൂ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് ജി​ല്ല ക​ല​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് നി​ർ​ദേ​ശം ന​ൽ​കി. വ​ര​ൾ​ച്ച ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ർ. കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി.

ജി.​പി.​എ​സ് ട്രാ​ക്കി​ങ്, റൂ​ട്ട് മാ​പ്പ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​പ്പാ​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ണ​റു​ക​ൾ, കു​ളം എ​ന്നി​വ​യു​ടെ പു​ന​രു​ജ്ജീ​വ​ന​വും റീ​ചാ​ർ​ജി​ങ്ങും ന​ട​ത്ത​ണം. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ കൃ​ഷി​യി​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​നും കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ പ​രി​ശോ​ധി​ക്കാ​നും കൃ​ഷി​വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി.

സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം എ​ന്നി​വ​ക്കെ​തി​രെ ക​ർ​ഷ​ക​രി​ലും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണം. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മൃ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ഉ​ഷ്‌​ണ​കാ​ല രോ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ, മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്ക​ണം.

ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും തൊ​ഴി​ൽ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. സൂ​ര്യാ​ത​പ​മേ​ൽ​ക്കാ​നി​ട​യു​ള്ള തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​ടെ തൊ​ഴി​ൽ​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച ഉ​ത്ത​ര​വ് പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു വ​രെ വി​ശ്ര​മം അ​നു​വ​ദി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​മ​യ പു​നഃ​ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്ക​ണം.

വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും വാ​ട്ട​ർ ബെ​ൽ സ​മ്പ്ര​ദാ​യം മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ന​ട​പ്പാ​ക്കാ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി.

വേ​ന​ല​വ​ധി സ​മ​യ​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ ന​ട​ത്ത​ണം. വേ​ന​ൽ​ക്കാ​ല​ത്ത് തീ​പി​ടി​ത്തം ത​ട​യു​ന്ന​തി​ന് പ​രി​ശോ​ധ​ന​യും അ​വ​ബോ​ധ​വും അ​ഗ്നി​ര​ക്ഷ വ​കു​പ്പ് ശ​ക്തി​പ്പെ​ടു​ത്ത​ണം.

കെ​ട്ടി​ട​ങ്ങ​ളി​ൽ ഫ​യ​ർ ഓ​ഡി​റ്റ് പൂ​ർ​ത്തീ​ക​രി​ക്ക​ണം. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ചൂ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും മ​തി​യാ​യ മെ​ഡി​ക്ക​ൽ സ​പ്ലൈ​സ് ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സൂ​ര്യാ​ഘാ​ത, സൂ​ര്യാ​ത​പ കേ​സു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യെ അ​റി​യി​ക്ക​ണം. ദി​നം​പ്ര​തി​യു​ള്ള മ​ഴ​യു​ടെ അ​ള​വ്, പു​ഴ​ക​ളി​ലെ ജ​ല​ല​ഭ്യ​ത, അ​ന്ത​രീ​ക്ഷ താ​പ​നി​ല എ​ന്നി​വ ജ​ല​സേ​ച​ന വ​കു​പ്പ് നി​രീ​ക്ഷി​ക്ക​ണം.

രൂ​ക്ഷ​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു വ​രെ സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി വൈ​ദ്യു​തി വ​കു​പ്പ് സ്വീ​ക​രി​ക്ക​ണം. പോ​സ്റ്റി​ലും മ​റ്റും ക​യ​റി ജോ​ലി ചെ​യ്യു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ സൂ​ര്യ​ര​ശ്‌​മി​ക​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് സൂ​ര്യാ​ഘാ​ത​ത്തെ സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ന​ൽ​ക​ണം.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​ത്തി​ന്റെ​യും ഒ.​ആ​ർ.​എ​സി​ന്റെ​യും വി​ശ്ര​മ സ്ഥ​ല​ങ്ങ​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും ഉ​ഷ്ണ​ത​രം​ഗ അ​ലർ​ട്ട് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ചൂ​ടേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രം നി​യ​ന്ത്രി​ക്കാ​നും ടൂ​റി​സം വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി.

ഭി​ന്ന​ശേ​ഷി​ക്കാ​രെ ചൂ​ട് കൂ​ടു​ന്ന​തു​മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​രി​ക്ക​ണം. അ​തി​നാ​വ​ശ്യ​മാ​യ ബ്രെ​യി​ൽ, ഓ​ഡി​യോ-​വി​ഡി​യോ -ആം​ഗ്യ​ഭാ​ഷ മെ​റ്റീ​രി​യ​ലു​ക​ൾ ത​യാ​റാ​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നും സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി.

സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര നി​യ​ന്ത്ര​ണ​ങ്ങ​ളി​ലു​ള്ള വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ, അ​നാ​ഥാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ശു​ദ്ധ​ജ​ല​ത്തി​ന്റെ​യും ഒ.​ആ​ർ.​എ​സ്, മ​റ്റ് അ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണം. എ.​ഡി.​എം കെ. ​ദേ​വ​കി, എ​ൽ.​എ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഇ. ​അ​നി​ത കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​ർ​ദേ​ശ​ങ്ങ​ൾ

◆പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​പ്പാ​ക്ക​ണം

◆പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്തു​ക

◆മൃ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത സാ​ധ്യ​മാ​ക്ക​ണം

◆വാ​ട്ട​ർ ബെ​ൽ സ​മ്പ്ര​ദാ​യം മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും

◆വേ​ന​ല​വ​ധി സ​മ​യ​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം

സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ

◆കെ​ട്ടി​ട​ങ്ങ​ളി​ൽ ഫ​യ​ർ ഓ​ഡി​റ്റ് പൂ​ർ​ത്തീ​ക​രി​ക്ക​ണം

◆എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ചൂ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ

◆രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു വ​രെ വൈ​ദ്യു​തി മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി

◆ചൂ​ടേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രം നി​യ​ന്ത്രി​ക്ക​ണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsDroughtSummer Season
News Summary - Drought mitigation measures
Next Story